Top

ബെയ്റൂട്ടിൽ അന്ന് പൊട്ടിത്തെറിച്ചത് കെട്ടിക്കിടന്ന സ്ഫോടക വസ്തുക്കളുടെ അഞ്ചിലൊന്ന് മാത്രം; ഒരു കപ്പൽ വരുത്തി വെച്ച വിന

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്ത് കഴിഞ്ഞ വർഷം ഉണ്ടായ സ്ഫോടനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിന് കാരണമായ അമോണിയം നൈട്രേറ്റിന്റെ വൻ ശേഖരം തുറമുഖത്തുണ്ടായിരുന്നു. ഇതിന്റെ അഞ്ചിലോന്നാണ് പൊട്ടിത്തെറിച്ചത്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ വലിയൊരു ഭാ​ഗം കാണാതായിട്ടുണ്ടെന്നും എഫ്ബിഐ പറയുന്നു. 2754 ടൺ അമോണിയിം നൈട്രേറ്റ് ആണ് അന്ന് ബെയ്റൂട്ട് തുറമുഖത്ത് കെട്ടിക്കിടന്നത്. ഇതിൽ 552 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. ബാക്കിയുള്ള സ്ഫോടക വസ്തുക്കൾക്ക് എന്താണെന്ന് […]

31 July 2021 2:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബെയ്റൂട്ടിൽ അന്ന് പൊട്ടിത്തെറിച്ചത് കെട്ടിക്കിടന്ന സ്ഫോടക വസ്തുക്കളുടെ അഞ്ചിലൊന്ന് മാത്രം; ഒരു കപ്പൽ വരുത്തി വെച്ച വിന
X

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തുറമുഖത്ത് കഴിഞ്ഞ വർഷം ഉണ്ടായ സ്ഫോടനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിന് കാരണമായ അമോണിയം നൈട്രേറ്റിന്റെ വൻ ശേഖരം തുറമുഖത്തുണ്ടായിരുന്നു. ഇതിന്റെ അഞ്ചിലോന്നാണ് പൊട്ടിത്തെറിച്ചത്. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിൽ വലിയൊരു ഭാ​ഗം കാണാതായിട്ടുണ്ടെന്നും എഫ്ബിഐ പറയുന്നു.

2754 ടൺ അമോണിയിം നൈട്രേറ്റ് ആണ് അന്ന് ബെയ്റൂട്ട് തുറമുഖത്ത് കെട്ടിക്കിടന്നത്. ഇതിൽ 552 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. ബാക്കിയുള്ള സ്ഫോടക വസ്തുക്കൾക്ക് എന്താണെന്ന് സംബന്ധിച്ചതെന്ന് കൃത്യമായ നി​ഗമനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. 2254 ടണിൽ ഭൂരിഭാ​ഗവും ഈ വർഷങ്ങൾക്കിടയിൽ കവർച്ച ചെയ്യപ്പെട്ടു പോയി എന്നാണ് ഒരു സംശയം.

2013 നവംബറിലാണ് ഇത്രയധികം അമോണിയം നൈട്രേറ്റുകളുമായി ഒരു കപ്പൽ ബെയ്റൂട്ട് തീരത്തെത്തുന്നത്. ജോർജിയയിൽ നിന്നും മൊസംബിഖിലേക്ക് പോവുകയായിരുന്ന റഷ്യൻ കപ്പലായിരുന്നു ഇത്. തുറമുഖ ഫീസും കപ്പൽ തകരാറുകളും സംബന്ധിച്ചുള്ള നിയമ തർക്കം മൂലം പക്കൽ ബെയ്റൂട്ട് തീരത്ത് പിടിച്ചിട്ടു. പിന്നീടാരും ഈ ചരക്കിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ച് വന്നുമില്ല.

ബെയ്‌റൂട്ട് തുറമുഖത്തിലെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. 2020 ആ​ഗസ്റ്റ് നാലിനുണ്ടായ സ്ഫോടനത്തിൽ വമ്പൻ നാശ നഷ്ടമാണ് ലെബനന് സംഭവിച്ചത്. 200 ലേറെ പേർ കൊല്ലപ്പെടുകയും. ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ലക്ഷത്തോളം പേരുടെ വീടുകളാണ് സ്ഫോടനത്തിൽ തകർന്നത്.

2254 ടൺ അമോണിയം നൈട്രേറ്റും പൊട്ടിത്തെറിച്ചിരുന്നെങ്കിൽ ഇതിലും വലിയ ദുരന്തമായിരുന്നേനെ രാജ്യത്ത് സംഭവിക്കുക. ബോംബുകളോ അല്ലെങ്കിൽ വളങ്ങളോ നിർമ്മിക്കാനാണ് അമോണിയം നൈട്രേറ്റ് ഉപ.ോ​ഗിക്കുന്നത്.

Popular Stories

    Next Story