Top

‘ഒരു നീണ്ട കാലഘട്ടം അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു മലയാള സിനിമ സഞ്ചരിച്ചത്’; ഡെന്നിസ് ജോസഫിനെ ഓര്‍മ്മിച്ച് ഫാസില്‍

സിനിമയ്ക്കപ്പുറം വ്യക്തിബന്ധമായിരുന്നു ഡെന്നിസ് ജോസഫുമായി ഉണ്ടായിരുന്നതെന്ന് സംവിധായകന്‍ ഫാസില്‍. ഒരു കാലഘട്ടത്തില്‍ മലയാള സിനിമയെ നെഞ്ചിലേറ്റിക്കൊണ്ട് നടന്നത് ഡെന്നിസ് ജോസഫായിരുന്നു. ഒരു നീണ്ട കാലഘട്ടം അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു മലയാള സിനിമ സഞ്ചരിച്ചതെന്നും ഫാസില്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. മലയാളാത്തിലെ സുപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയത് ഡെന്നിസ് ജോര്‍ജ്ജാണെന്ന് നിസംശയം പറയാന്‍ സാധിക്കും. ഫാസില്‍ വളരെയധികം സങ്കടമുണ്ടാക്കുന്ന വാര്‍ത്തയെന്നാണ് ഡെന്നിസ് ജോസഫിന്റെ വിയോഗത്തോട് പ്രതികരിച്ചുകൊണ്ട് മോഹന്‍ ലാല്‍ പറഞ്ഞത്. അപ്പു, രാജാവിന്റെ […]

10 May 2021 10:58 AM GMT

‘ഒരു നീണ്ട കാലഘട്ടം അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു മലയാള സിനിമ സഞ്ചരിച്ചത്’; ഡെന്നിസ് ജോസഫിനെ ഓര്‍മ്മിച്ച് ഫാസില്‍
X

സിനിമയ്ക്കപ്പുറം വ്യക്തിബന്ധമായിരുന്നു ഡെന്നിസ് ജോസഫുമായി ഉണ്ടായിരുന്നതെന്ന് സംവിധായകന്‍ ഫാസില്‍. ഒരു കാലഘട്ടത്തില്‍ മലയാള സിനിമയെ നെഞ്ചിലേറ്റിക്കൊണ്ട് നടന്നത് ഡെന്നിസ് ജോസഫായിരുന്നു. ഒരു നീണ്ട കാലഘട്ടം അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു മലയാള സിനിമ സഞ്ചരിച്ചതെന്നും ഫാസില്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

മലയാളാത്തിലെ സുപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ സംഭാവനകള്‍ നല്‍കിയത് ഡെന്നിസ് ജോര്‍ജ്ജാണെന്ന് നിസംശയം പറയാന്‍ സാധിക്കും.

ഫാസില്‍

വളരെയധികം സങ്കടമുണ്ടാക്കുന്ന വാര്‍ത്തയെന്നാണ് ഡെന്നിസ് ജോസഫിന്റെ വിയോഗത്തോട് പ്രതികരിച്ചുകൊണ്ട് മോഹന്‍ ലാല്‍ പറഞ്ഞത്. അപ്പു, രാജാവിന്റെ മകന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, ഇന്ദ്രജാലം, ഭൂമിയിലെ രാജാക്കന്‍മാര്‍, ഗാന്ധര്‍വ്വം ഈ സിനിമകളെല്ലാം താന്‍ ഓര്‍ക്കുന്നു. വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിച്ച സിനിമകളാണ് ഇതെല്ലാം. ഏറ്റവും എടുത്ത് പറയാവുന്നത് രാജാവിന്റെ മകന്‍ തന്നെയാണ്. അദ്ദേഹത്തെ കണ്ടിട്ട് കുറെ നാളായി. ഫോണില്‍ സംസാരിക്കുമായിരുന്നുവെന്നും മോഹന്‍ലാല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

കോട്ടയത്തെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ഡെന്നിസ് ജോസഫിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഒടുവിലായി, ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം.

ഒളിയമ്പുകള്‍, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, മനു അങ്കിള്‍, സംഘം, വഴിയോരക്കാഴ്ചകള്‍, ന്യൂഡല്‍ഹി, സായം സന്ധ്യ, ഭൂമിയിലെ രാജാക്കന്‍മാര്‍, രാജാവിന്റെ മകന്‍, ശ്യാമ, നിറക്കൂട്ട്, ഈറന്‍ സന്ധ്യ, തസ്‌കരവീരന്‍, വജ്രം, ഫാന്റം, എഫ്‌ഐആര്‍, ഗാന്ധര്‍വം, ആകാശദൂത്, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി മെഗാഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.

1985ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നിസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ തുടങ്ങി അഞ്ചു സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്.

മാതൃഭൂമി വിശേഷാല്‍പ്രതിയില്‍ പ്രസിദ്ധീകരിച്ച സിദ്ധിയാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ജനനം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

Next Story