Top

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി: ഇനി എന്ത്?

യുപിഎ സര്‍ക്കാരിന്റെ കാലത്ത് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരികയും വിദ്യാഭ്യാസരംഗത്തും ഉദ്യോഗസ്ഥരംഗത്തും ഇന്ത്യയിലെ മുസ്ലിംവിഭാഗം ദളിത് വിഭാഗങ്ങളേക്കാള്‍ പിന്നാക്കമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഒപ്പം കേരളത്തില്‍ 12 ശതമാനം സംവരണമുള്ള ഉദ്യോഗസ്ഥ രംഗത്ത് 10 ശതമാനം മാത്രമാണ് മുസ്ലീം വിഭാഗം ഉള്ളത് എന്നത് കൂടി കണ്ടെത്തി. അങ്ങനെയിരിക്കെ പല സംസ്ഥാനങ്ങളും സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനായി കമ്മിറ്റികളെ നിയോഗിച്ചു. അത്തരത്തിലൊരു കമ്മിറ്റിയാണ് പാലോളി കമ്മിറ്റി. ആ കമ്മിറ്റിയില്‍ ഞാനും ഒരു ഒരംഗമായിരുന്നു. അന്നത്തെ മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ […]

30 May 2021 4:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി: ഇനി എന്ത്?
X

യുപിഎ സര്‍ക്കാരിന്റെ കാലത്ത് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരികയും വിദ്യാഭ്യാസരംഗത്തും ഉദ്യോഗസ്ഥരംഗത്തും ഇന്ത്യയിലെ മുസ്ലിംവിഭാഗം ദളിത് വിഭാഗങ്ങളേക്കാള്‍ പിന്നാക്കമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഒപ്പം കേരളത്തില്‍ 12 ശതമാനം സംവരണമുള്ള ഉദ്യോഗസ്ഥ രംഗത്ത് 10 ശതമാനം മാത്രമാണ് മുസ്ലീം വിഭാഗം ഉള്ളത് എന്നത് കൂടി കണ്ടെത്തി. അങ്ങനെയിരിക്കെ പല സംസ്ഥാനങ്ങളും സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനായി കമ്മിറ്റികളെ നിയോഗിച്ചു. അത്തരത്തിലൊരു കമ്മിറ്റിയാണ് പാലോളി കമ്മിറ്റി. ആ കമ്മിറ്റിയില്‍ ഞാനും ഒരു ഒരംഗമായിരുന്നു. അന്നത്തെ മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്തിലായിരുന്നു അത്.

ശേഷം നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ വിദ്യാഭ്യാസ രംഗത്തും ഉദ്യോഗസ്ഥ രംഗത്തും മുസ്ലീം സമുദായത്തിന്റെ സംവരണം ആനുപാതികമല്ല, 7000 ഉദ്യോഗസ്ഥ സ്ഥാനങ്ങള്‍ നഷ്ട്പ്പെട്ടിട്ടുണ്ട്, 27 ശതമാനത്തോളം വരുന്ന ഒരു സമുദായത്തിന് ജോലിയിലാണെങ്കില്‍ പത്ത് ശതമാനം മാത്രമാണ് പ്രാതിനിധ്യം എന്ന് അടക്കമുള്ള വസ്തുതകള്‍ പുറത്ത് വന്നു.
കേരളത്തില്‍ ഇതിനകം സംവരണം നിലനില്‍ക്കുന്നതിനാല്‍ ചില സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ ശിപാര്‍ശയായി. മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യഭ്യാസം ത്വരിതപ്പെടുത്താനുള്ള ചില സ്‌കോളര്‍ഷിപ്പുകളായിരുന്നു അത്. വലിയ തുകയൊന്നുമായിരുന്നില്ല. അത് പിന്നീട് നിയമസഭയും പാര്‍ലമെന്റും അംഗീകരിച്ചു. ഇതെല്ലാം ബിജെപി സര്‍ക്കാര്‍ വന്നതിന് ശേഷവും നടപ്പാക്കുന്നുണ്ട്.

നിലവില്‍ ഇത് വീണ്ടും ചര്‍ച്ചയിലേക്ക് വരാനുള്ള സാഹചര്യം പാലോളി കമ്മിറ്റിയില്‍ അന്നേര്‍പ്പെടുത്തിയ മുസ്ലിം പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍ ചില മറിമായങ്ങള്‍ സംഭവിച്ചു. നൂറ് ശതമാനം മുസ്ലിംപെണ്‍കുട്ടികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന സ്‌കോളര്‍ഷിപ്പ് പിന്നാക്ക ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കുകൂടി നല്‍കാന്‍ തീരുമാനിച്ചു. ഇതിനൊപ്പം ന്യൂനപക്ഷവകുപ്പ്, ന്യൂനപക്ഷകമ്മീഷന്‍, ന്യൂനപക്ഷ ധനകാര്യകോര്‍പ്പറേഷന്‍ എന്നിവ വേണമെന്നതായിരുന്നു പാലോളി കമ്മിറ്റിയുടെ മറ്റ് ശുപാര്‍ശകള്‍. അതെല്ലാം അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുകയും ചെയ്തു. പക്ഷെ എവിടെയോവെച്ച് 100 ശതമാനം മുസ്ലീം സ്‌കോളര്‍ഷിപ്പ് എന്നുള്ളത് 80 ശതമാനം മുസ്ലിം, 20 ശതമാനം പിന്നാക്ക ക്രിസ്ത്യന്‍ എന്ന രീതിയിലാക്കി. എന്നാല്‍ അക്കാര്യത്തില്‍ ആരും അന്ന് പ്രതികരിച്ചില്ല. അന്ന് മുസ്ലീം മൈനോറിറ്റി കോച്ചിംഗ് സെന്റര്‍ എന്നതായിരുന്നു അതിന്റെ പേര്. ഇടക്കാലത്ത് അത് ന്യൂനപക്ഷ കോച്ചിംഗ് സെന്റുകള്‍ എന്നാക്കി പേര് മാറ്റി. എന്നാല്‍ ഇതൊന്നും അത്രവലിയ ഗൗരവമുള്ള വിഷയമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള ഒരു ഏറ്റുമുട്ടലായി ഇതിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചു. ചരിത്രപരമായി ഇത് ശരിയല്ല.

യുഡിഎഫില്‍ മുസ്ലീം സമുദായത്തിന്റെ മുസ്ലീംലീഗും ക്രിസ്റ്റ്യന്‍ വിഭാഗങ്ങളുടെ കേരള കോണ്‍ഗ്രസും ഭരണം പങ്കിട്ടുവരികയാണ്. പത്തിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറം അതും മുന്നോക്ക സമുദായത്തിന് ഒട്ടും ഭയപ്പെടേണ്ടതില്ലാത്ത ഇക്കാലത്ത് ഇത്തരമാരു വിഷയം കുത്തിപൊക്കി ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത് ശരിയായില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് ഈ ആനുകൂല്യം മുസ്ലീം സമുദായത്തിന് നല്‍കിയിട്ടുള്ളതാണ്. ഇതില്‍ തന്നെ മുസ്ലീം സമുദായം മുന്നോട്ട പോയെന്നും മറ്റ് ചില സമുദായങ്ങള്‍ പിന്നോട്ട് പോയി എന്നൊന്നും പറയുന്നത് പ്രസക്തമല്ല. മുന്നോക്ക സമുദായത്തിനും ഇതേ രീതിയിലുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. ഏതെങ്കിലും വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലായെങ്കില്‍ അതില്‍ സര്‍ക്കാര്‍ ഒരു പഠനം നടപ്പിലാക്കി നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

ഇപ്പോള്‍ നിലവിലുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തിലായാലും സംവരണ വിഷയത്തിലും ബൃഹത്തായ പഠനം ആവശ്യമാണ്. ഒറ്റ കമ്മീഷനെ നിയോഗിച്ച് ആരാണ് മുന്നാക്കം, പിന്നാക്കം എന്നുള്ളത് കണ്ടെത്തി ക്രമീകരിക്കണം. അത്തരത്തില്‍ പഠനം നടത്തിയാല്‍ മാത്രമേ യഥാര്‍ഥത്തില്‍ സംവരണം ആവശ്യമുള്ളവരെ കണ്ടെത്താന്‍ കഴിയുകയുള്ളൂ. എം ബി ബി എസിന് ഈഴവര്‍ക്ക് 9 % മുസ്ലീംങ്ങള്‍ക്ക് 10 %വും സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ എംഡിക്ക് അത് 3% വും 2% വുമായി മാറുന്നു. എന്നാല്‍ എംഡിക്ക് മുന്നോക്കസംവരണം 10 %മാണ്. ഇത്തരത്തില്‍ സംവരണത്തില്‍ വരുന്ന വ്യത്യാസങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയില്‍ കൂടുതല്‍ പഠനം നടത്തിയാലേ പരിഹരിക്കാന്‍ കഴിയുകയുള്ളൂ.

Popular

    Next Story