Top

കുട്ടികളെ അടിക്കുന്ന വീഡിയോയിലെ അച്ഛന്‍ അറസ്റ്റില്‍; ഭര്‍ത്താവ് പ്രശ്‌നക്കാരനല്ലെന്ന് കുട്ടികളുടെ അമ്മ; ‘കേസെടുക്കരുത്’

സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച വീഡിയോയില്‍ കുട്ടികളെ മര്‍ദ്ദിക്കുന്ന ആളെ പോലീസ് കണ്ടെത്തി. ദൃശ്യങ്ങളിലുള്ള ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സുനില്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് കുടുംബം രംഗത്തെത്തി. ഭര്‍ത്താവ് പ്രശ്‌നക്കാരന്‍ അല്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും സുനില്‍കുമാറിന്റെ ഭാര്യ പറഞ്ഞു. ഭര്‍ത്താവ് പ്രശ്‌നക്കാരനല്ല. കുട്ടികളെ മര്‍ദ്ദിക്കുന്ന ആളല്ല. സുനില്‍കുമാര്‍ കുടുംബത്തിന് വേണ്ടി ജീവിക്കുന്നയാളാണ്. കുട്ടികളുടെ അമ്മ മദ്യകുപ്പി കാണാത്തതിനേത്തുടര്‍ന്ന് കുട്ടികളോട് […]

22 Dec 2020 4:51 AM GMT

കുട്ടികളെ അടിക്കുന്ന വീഡിയോയിലെ അച്ഛന്‍ അറസ്റ്റില്‍; ഭര്‍ത്താവ് പ്രശ്‌നക്കാരനല്ലെന്ന് കുട്ടികളുടെ അമ്മ; ‘കേസെടുക്കരുത്’
X

സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച വീഡിയോയില്‍ കുട്ടികളെ മര്‍ദ്ദിക്കുന്ന ആളെ പോലീസ് കണ്ടെത്തി. ദൃശ്യങ്ങളിലുള്ള ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സുനില്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് കുടുംബം രംഗത്തെത്തി. ഭര്‍ത്താവ് പ്രശ്‌നക്കാരന്‍ അല്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും സുനില്‍കുമാറിന്റെ ഭാര്യ പറഞ്ഞു.

ഭര്‍ത്താവ് പ്രശ്‌നക്കാരനല്ല. കുട്ടികളെ മര്‍ദ്ദിക്കുന്ന ആളല്ല. സുനില്‍കുമാര്‍ കുടുംബത്തിന് വേണ്ടി ജീവിക്കുന്നയാളാണ്.

കുട്ടികളുടെ അമ്മ

മദ്യകുപ്പി കാണാത്തതിനേത്തുടര്‍ന്ന് കുട്ടികളോട് ചോദിക്കുന്നതാണ് വിഡിയോയിലുള്ളത്. കുടുംബത്തില്‍ ഒരു തര്‍ക്കമുണ്ടായപ്പോള്‍ ഭര്‍ത്താവിനെ പേടിപ്പിക്കാനാണ് വീഡിയോ എടുത്തത്. വീഡിയോ അറിയാതെ പുറത്തുപോയതാണ്. കേസെടുക്കാതെ ഒഴിവാക്കണമെന്നും സുനില്‍കുമാറിന്റെ ഭാര്യ ആവശ്യപ്പെട്ടു. സുനില്‍കുമാറിന്റെ മൊഴിയെടുത്ത ശേഷം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും.

വീഡിയോ ഫേസ്ബുക്കിലും വാട്‌സാപ്പിലും ഷെയര്‍ ചെയ്യപ്പെട്ടതിനേത്തുടര്‍ന്നാണ് പൊലീസ് ഇടപെടലുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേര്‍ വീഡിയോ പൊലീസിന് അയച്ചു. തുടര്‍ന്ന് ഇയാളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടി കേരള പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ഇടുകയും ചെയ്തു. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലര്‍ നല്‍കിയ സൂചനകളില്‍ നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയായ സുനില്‍കുമാര്‍ (45) ആണെന്ന് സോഷ്യല്‍ മീഡിയ സെല്ലിന് വിവരം ലഭിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും സോഷ്യല്‍ മീഡിയ സെല്‍ വിവരം കൈമാറുകയായിരുന്നു.

Next Story

Popular Stories