Top

അക്രമാസക്തമായ ട്രാക്ടർ റാലി: ഡൽഹി പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത് 22 എഫ്‌ഐആർ

ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

27 Jan 2021 1:01 AM GMT

അക്രമാസക്തമായ ട്രാക്ടർ റാലി: ഡൽഹി പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത് 22 എഫ്‌ഐആർ
X

ഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച്‌ നടന്ന ട്രാക്ടര്‍ റാലിക്കിടെ കർഷകർ ചെങ്കോട്ടയിലേക്ക് കടന്നത് ദേശീയ തലസ്ഥാനത്ത്‌ അക്രമാസക്തമായ സംഭവങ്ങൾക്കിട വരുത്തിയിരുന്നു. ട്രാക്ടർ റാലിക്കിടെ പൊലീസും കർഷകരും തമ്മിൽ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ഇതുവരെ 22 കേസുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

തലസ്ഥാനത്തുടനീളമുള്ള പല പൊലീസ് സ്റ്റേഷനുകളിൽ ആയിട്ടാണ് ഈ 22 കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് വക്താവ് അറിയിക്കുന്നു. കലാപശ്രമങ്ങൾക്കും പൊതുമുതൽ നശിപ്പിക്കാൻ ശ്രമിച്ചതിന്റെയും പേരിലാണ് എഫ്ഐആറുകളെല്ലാം രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിഷയത്തിൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇനിയും അറിയേണ്ടതുണ്ടെന്നും അക്രമം ഇളക്കിവിട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിക്കുന്നു.

ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ചെങ്കോട്ടയില്‍ മാത്രം 41 പൊലീസുകാര്‍ക്ക് പരിക്കേറ്റുവെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. 45 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. അതേസമയം രണ്ട് കര്‍ഷകരും സംഘര്‍ഷത്തില്‍ മരണപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും കര്‍ഷകരും പൊലീസും പരസ്പരം ഏറ്റമുട്ടി. കര്‍ഷകരുടെ ട്രാക്ടറുകള്‍ പൊലീസ് വ്യാപകമായി തകര്‍ത്തിരുന്നു.

അതേസമയം ഇന്നലെ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ കര്‍ഷക സംഘടനകള്‍ക്ക് പങ്കില്ലെന്ന് കര്‍ഷക നേതാക്കള്‍ പ്രതികരിച്ചു. ആക്രമണം നടത്തിയത് ബാഹ്യശക്തികളും സാമൂഹിക വിരുദ്ധരും ആണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ അറിയിച്ചു. ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ ദീപ് സിദ്ധു എന്ന പഞ്ചാബി നടൻ പതാക ഉയര്‍ത്തിയത്തോടെ ആണ് ചെങ്കോട്ടയില്‍ അക്രമം ആരംഭിച്ചതെന്നാണ് കഷക നേതാക്കളും പ്രതിനിധികളും ആരോപിക്കുന്നത്.

Next Story

Popular Stories