Top

‘റിഹാനയെയും ഗ്രെറ്റയേയും അറിയില്ല, പക്ഷെ വിദേശ താരങ്ങളുടെ പിന്തുണ സ്വാഗതം ചെയ്യുന്നു’,രാകേഷ് ടിക്കായത്

‘അവർ ഞങ്ങളെ പിന്തുണച്ചിട്ടുണ്ടാകാം, പക്ഷേ എനിക്ക് അവരെ അറിയില്ല’,

4 Feb 2021 11:40 PM GMT

‘റിഹാനയെയും ഗ്രെറ്റയേയും അറിയില്ല, പക്ഷെ വിദേശ താരങ്ങളുടെ പിന്തുണ സ്വാഗതം ചെയ്യുന്നു’,രാകേഷ് ടിക്കായത്
X

ഗാസിപുർ: കർഷകസമരത്തെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്ന റിഹാന, ഗ്രെറ്റ തുന്‍ബെര്‍ഗ് എന്നീ പ്രശസ്‌ത വ്യക്തികളെ തനിക്ക് അറിയില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്. ഗാസിപൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ്‌ ഈ അന്താരാഷ്ട്ര പ്രശസ്ത വ്യക്തികളെ തനിക്കറിയില്ലെന്നും പക്ഷെ വിദേശ താരങ്ങളുടെ പിന്തുണയെ സ്വാഗതം ചെയുന്നു എന്നും അദ്ദേഹം പറഞ്ഞത്. റിപബ്ലിക് ദിനത്തില്‍ ദില്ലിയിൽ നടന്ന അക്രമത്തെത്തുടർന്ന് ദുർബലമായ പ്രക്ഷോഭത്തെ വീണ്ടും ഒരുമിപ്പിച്ചതും ശക്തിപ്പെടുത്തുകയും ചെയ്ത കർഷക നേതാവാണ് രാകേഷ് ടിക്കായത്.

കർഷകപ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന വിദേശികളെക്കുറിച്ച് അദ്ദേഹത്തോട് ആരാഞ്ഞപ്പോൾ ‘ആരാണ് ഈ വിദേശ കലാകാരന്മാർ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അമേരിക്കൻ പോപ്പ്-ഗായിക റിഹാന, മുതിർന്ന താരം മിയ ഖലീഫ, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് എന്നിവരെക്കുറിച്ചായിരുന്നു ചോദ്യം. എന്നാൽ ഉത്തർപ്രദേശിലെ സിസൗലിയിൽ ജനിച്ച ടിക്കായത്തിന്റെ പ്രതികരണം ‘അവർ ഞങ്ങളെ പിന്തുണച്ചിട്ടുണ്ടാകാം, പക്ഷേ എനിക്ക് അവരെ അറിയില്ല’, എന്നായിരുന്നു.

‘ഏതെങ്കിലും വിദേശികൾ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ എന്താണ് പ്രശ്നം ? അവർ ഞങ്ങൾക്ക് എന്തെങ്കിലും നൽകുകയോ ഞങ്ങളിൽ നിന്ന് ഒന്നും എടുക്കുകയോ ചെയ്യുന്നില്ല,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം 15 ഓളം എംപിമാരാണ് ഗാസിപൂരിലെത്തി പ്രതിഷേധക്കാരെ കാണാൻ ശ്രമം നടത്തിയിരുന്നത്. തങ്ങൾക്ക് അവരെ കാണാനോ സംസാരിക്കാനോ സാധിച്ചില്ലെന്ന് പറഞ്ഞ ടിക്കായത്ത് ഡൽഹി പൊലീസ് തടഞ്ഞ ഇടത്തിരുന്ന് എംപിമാർ പ്രതിഷേധിക്കണ്ടതായിരുന്നു എന്നും സൂചിപ്പിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പം പോപ്പ് ഗായിക റിഹാന പങ്കുവെച്ച ട്വീറ്റാണ് പ്രക്ഷോഭം ലോക ശ്രദ്ധയിലേക്കെത്തിക്കാൻ സഹായിച്ചത്. മാസങ്ങളായി രാജ്യത്ത് തുടരുന്ന സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു റിഹാനയുടെ ചോദ്യം. എന്താണ് നമ്മള്‍ ഇതേ പറ്റി സംസാരിക്കാത്ത് എന്നാണ് താരം ട്വീറ്റ് ചെയ്തത്.

Next Story