Top

‘ദീപ് സിദ്ദുവിന്റെ ബിജെപി ബന്ധത്തിന് തെളിവുകളുണ്ട്’; ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പഞ്ചാബി നടന്‍ ദീപ് സിദ്ദുവാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ തെളിവുകള്‍ പുറത്തുവിട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇയാളുടെ ബിജെപി ബന്ധം സംബന്ധിച്ച വിവരിക്കുന്ന പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ് വൈറലായി കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടിരിക്കുന്നത്. ബിജെപിയുമായി അടുത്ത ബന്ധമുള്ള പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെങ്കോട്ടയിലെ സംഭവ വികാസങ്ങള്‍ക്ക് […]

26 Jan 2021 11:06 AM GMT

‘ദീപ് സിദ്ദുവിന്റെ ബിജെപി ബന്ധത്തിന് തെളിവുകളുണ്ട്’; ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രശാന്ത് ഭൂഷണ്‍
X

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പഞ്ചാബി നടന്‍ ദീപ് സിദ്ദുവാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ തെളിവുകള്‍ പുറത്തുവിട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇയാളുടെ ബിജെപി ബന്ധം സംബന്ധിച്ച വിവരിക്കുന്ന പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ് വൈറലായി കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടിരിക്കുന്നത്.

ബിജെപിയുമായി അടുത്ത ബന്ധമുള്ള പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെങ്കോട്ടയിലെ സംഭവ വികാസങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് നേരത്തെ കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇയാള്‍ ചെങ്കോട്ടയിലെ സമരത്തില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

”ബിജെപിയുമായി ബന്ധപ്പെട്ട ദീപ് സിദ്ദു എന്നയാൾ സമരം നടത്തുന്നവരുടെ കൂട്ടത്തിലുണ്ട്. അയാളുടെ സംഘത്തിൽപ്പെട്ടവരാണ് ചെങ്കോട്ടയിൽ പതാക ഉയർത്തിയതെന്നാണ് മനസിലാക്കുന്നത്. അത് അന്വേഷിക്കേണ്ടത് കേന്ദ്രസർക്കാരാണ്. കിസാൻ സഭ നടത്തിയ സമരം ഇതല്ല. ഞങ്ങൾക്ക് ആ സമരവുമായി ബന്ധമില്ലെന്ന് പറഞ്ഞുകഴിഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ അവിടെ പതാക പാറിയിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. സർക്കാരിന് ഇന്റലിജൻസ് സംവിധാനമില്ലേ. മുൻകൂട്ടി അത് മനസിലാക്കണ്ടേ. ആരാണ് ദീപ് സിദ്ദു എന്ന് കണ്ടുപിടിക്കട്ടെ. ഇവർ പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. അതും കണ്ടുപിടിക്കട്ടെ. ആരൊക്കെയാണ് ഇത് ചെയ്തതെന്ന് കണ്ടെത്തട്ടേ. അവര് പൊലീസിന്റെ റൂട്ട് മാപ്പ് അംഗീകരിച്ചില്ല. ഇക്കാര്യം പൊലീസ് വന്ന് സംസാരിച്ചപ്പോൾ ഞങ്ങൾ പറഞ്ഞു, അവർക്ക് ഞങ്ങൾക്കൊപ്പമുള്ളവരല്ലെന്ന്. അക്രമം അംഗീകരിക്കില്ല. തള്ളി പറയും.”

കിസാൻ സഭ നേതാവ് പി കൃഷ്ണപ്രസാദ്

ഖലിസ്ഥാന്‍ അനുകൂല നിലപാടുകള്‍ സിദ്ദു സ്വീകരിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജ്യത്തിന്റെ തന്ത്ര പ്രധാനമായ ചെങ്കോട്ടയിലെ സുരക്ഷാ സംവിധാനങ്ങള്‍ പ്രക്ഷോഭകര്‍ക്ക് മുന്നില്‍ ഇത്രയും വേഗം കീഴടങ്ങിയത് സംശയാസ്പദമാണെന്നും വാദം ഉയര്‍ന്നിരുന്നു.

Next Story