Top

ഡല്‍ഹിയിലേക്ക് കൂടുതല്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിക്കുന്നു

കര്‍ഷക സമരം അയയാതായതോടെ കൂടുതല്‍ സേനാവിന്യാസം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ 15 കമ്പനി അര്‍ദ്ധ സൈനിക വിഭാഗങ്ങളെകൂടി വിന്യസിക്കാനാണ് തീരുമാനം. നേരത്തെ അഞ്ച് കമ്പനി അര്‍ദ്ധ സൈനിക വിഭാഗത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിനു ശേഷമാണ് തീരുമാനം. ഡല്‍ഹി സംഘര്‍ഷത്തില്‍ ഇതുവരെ പൊലീസ് സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അമിത് ഷായ്ക്ക് വിശദീകരണം നല്‍കി. ഡല്‍ഹി കമ്മീഷണര്‍ […]

26 Jan 2021 8:09 AM GMT

ഡല്‍ഹിയിലേക്ക് കൂടുതല്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിക്കുന്നു
X

കര്‍ഷക സമരം അയയാതായതോടെ കൂടുതല്‍ സേനാവിന്യാസം ശക്തിപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ 15 കമ്പനി അര്‍ദ്ധ സൈനിക വിഭാഗങ്ങളെകൂടി വിന്യസിക്കാനാണ് തീരുമാനം. നേരത്തെ അഞ്ച് കമ്പനി അര്‍ദ്ധ സൈനിക വിഭാഗത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിനു ശേഷമാണ് തീരുമാനം. ഡല്‍ഹി സംഘര്‍ഷത്തില്‍ ഇതുവരെ പൊലീസ് സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അമിത് ഷായ്ക്ക് വിശദീകരണം നല്‍കി.

ഡല്‍ഹി കമ്മീഷണര്‍ ഓഫ് പൊലീസ് എസ്എന്‍ ശ്രീവാസ്തവ, ഐബി ഡയരക്ടര്‍ അരവിന്ദ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ ഡല്‍ഹി ഐടിഒയില്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തു നിന്നും കര്‍ഷകര്‍ പിരിഞ്ഞു പോവുകയാണ്. ഐടിഒയില്‍ ഗതാഗതം പുനസ്ഥാപിക്കപ്പെട്ടു.

പകല്‍ പന്ത്രണ്ടു മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് ട്രാക്ടര്‍ റാലിക്ക് പൊലീസ് അനുമതി നല്‍കിയിരുന്നത്. ഇതിനിടെ ഡല്‍ഹിയില്‍ പലയിടങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ നോയിഡ അതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. നോയിഡ 34 മേഖലയില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന മെസേജുകള്‍ ഇതിനോടകം തന്നെ അവരുടെ ഫോണുകളില്‍ വന്നുകഴിഞ്ഞു.

Next Story

Popular Stories