Top

കാര്‍ഷിക ബില്‍: പ്രതിഷേധവുമായി വയലില്‍ ഇറങ്ങി വൈദികനും യുവാക്കളും; വേറിട്ട സമരരീതിയുമായി കെസിവൈഎം തൃശ്ശൂര്‍ അതിരൂപത സമിതി

ഈയടുത്ത് രാജ്യമെങ്ങും വ്യാപക പ്രക്ഷോഭത്തിനിടയാക്കിയ കാര്‍ഷിക ബില്ലിനെതിരെ പാടത്തിറങ്ങി വൈദികനും യുവാക്കളും. വയലില്‍ ഇറങ്ങി ഞാറുനട്ട് വേറിട്ട പ്രതിഷേധം നടത്തിയിരിക്കുകയാണ് കെസിവൈഎം തൃശ്ശൂര്‍ അതിരൂപതാ സമിതി.

12 Oct 2020 7:40 AM GMT
പി വി സമീർ ചേലക്കര

കാര്‍ഷിക ബില്‍: പ്രതിഷേധവുമായി വയലില്‍ ഇറങ്ങി വൈദികനും യുവാക്കളും; വേറിട്ട സമരരീതിയുമായി കെസിവൈഎം തൃശ്ശൂര്‍ അതിരൂപത സമിതി
X

ഈയടുത്ത് രാജ്യമെങ്ങും വ്യാപക പ്രക്ഷോഭത്തിനിടയാക്കിയ കാര്‍ഷിക ബില്ലിനെതിരെ പാടത്തിറങ്ങി വൈദികനും യുവാക്കളും. വയലില്‍ ഇറങ്ങി ഞാറുനട്ട് വേറിട്ട പ്രതിഷേധം നടത്തിയിരിക്കുകയാണ് കെസിവൈഎം തൃശ്ശൂര്‍ അതിരൂപതാ സമിതി.

ചേലക്കര കിള്ളിമംഗലം പാടശേഖരത്തില്‍ ഞാറുനട്ടുള്ള പ്രതിഷേധത്തിന് നേതൃത്വം നല്കാനായി ളോഹ മടക്കിക്കുത്തി വയലില്‍ ഇറങ്ങിയത് വൈദികനായ ഡോക്ടര്‍ ചാക്കോ ചിറമേല്‍ ആണ്. പ്രതിഷേധങ്ങളും, സമരപരിപാടികളും പൊതുജനങ്ങള്‍ക്ക് ശല്യം ആകുന്ന ഈ കാലഘട്ടത്തില്‍ പ്രതിഷേധക്കാര്‍ക്ക് എല്ലാം മാതൃകയായിട്ടാണ് വൈദികന്റെയും പ്രവര്‍ത്തകരുടേയും വിത്യസ്തമായ പ്രതിഷേധരീതി. ഇത്തരമൊരു വേറിട്ട മാര്‍ഗ്ഗം കൈക്കൊണ്ട് അതിലൂടെ വിളവെടുത്ത ഫലം കൊയ്യാന്‍ കാത്തിരിക്കുകയാണ് തൃശ്ശൂരിലെ കെസിവൈഎം പ്രവര്‍ത്തകരും വൈദികരും.

Next Story