Top

ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ ‘തൂഫാന്‍’; സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന് ഫര്‍ഹാന്‍ അക്തര്‍

ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് തൂഫാന്‍. കൊവിഡ് വ്യാപനത്താല്‍ ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫര്‍ഹാന്‍. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായതിനെ കുറിച്ചാണ് പോസ്റ്റില്‍ ഫര്‍ഹാന്‍ പറയുന്നത്. ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ ബില്‍ബോര്‍ഡില്‍ തൂഫാനിന്റെ ടീസര്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോയാണ് ഫര്‍ഹാന്‍ പങ്കുവെച്ചിരിക്കുന്നത്. താന്‍ ആദ്യമായി ഈ ബില്‍ബോര്‍ഡുകള്‍ കണ്ടപ്പോള്‍ തന്റെ സിനിമയുടെ പോസ്റ്റര്‍ അവിടെ വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. ഇന്ന് ആ സ്വപ്‌നം […]

14 July 2021 1:08 AM GMT
ഫിൽമി റിപ്പോർട്ടർ

ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയര്‍ ബില്‍ബോര്‍ഡില്‍ ‘തൂഫാന്‍’; സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന് ഫര്‍ഹാന്‍ അക്തര്‍
X

ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് തൂഫാന്‍. കൊവിഡ് വ്യാപനത്താല്‍ ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫര്‍ഹാന്‍. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായതിനെ കുറിച്ചാണ് പോസ്റ്റില്‍ ഫര്‍ഹാന്‍ പറയുന്നത്.

ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ ബില്‍ബോര്‍ഡില്‍ തൂഫാനിന്റെ ടീസര്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോയാണ് ഫര്‍ഹാന്‍ പങ്കുവെച്ചിരിക്കുന്നത്. താന്‍ ആദ്യമായി ഈ ബില്‍ബോര്‍ഡുകള്‍ കണ്ടപ്പോള്‍ തന്റെ സിനിമയുടെ പോസ്റ്റര്‍ അവിടെ വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. ഇന്ന് ആ സ്വപ്‌നം സത്യമായെന്നാണ് ഫര്‍ഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത ചിത്രമാണ് തൂഫാന്‍. സ്പോര്‍ട്ട്സ് ഡ്രാമയായ ചിത്രത്തില്‍ ഒരു ബോക്സറിന്റെ വേഷമാണ് ഫര്‍ഹാന്‍ അവതരിപ്പിക്കുന്നത്. മൃണാള്‍ ഠാക്കുര്‍, പരേഷ് രാവള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രം ആമസോണില്‍ ജൂലൈ 16നാണ് റിലീസ് ചെയ്യുന്നത്.

Next Story