Top

‘ആദ്യം പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് നിരോധിച്ചു, ഇപ്പോള്‍ ചാണകത്തിനെയും’; ഫര്‍ഹാന്‍ അക്തര്‍

കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സമയം മുതലെ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച്ചകളെ ചൂണ്ടികാണിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍. ട്വിറ്ററിലൂടെയാണ് മോദിക്കെതിരെയും മോശം ഭരണത്തിനെതിരെയും താരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. സാധാരണ വിമര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമായി പരിഹാസ സ്വരത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പുതിയ ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഫര്‍ഹാന്‍ ഇപ്പോള്‍. ആദ്യം സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലായിരുന്നു. പിന്നെ സര്‍ക്കാരിന്റെ പോളിസികളെ വിമര്‍ശിക്കരുതെന്നായി. ഇപ്പോള്‍ ചാണകത്തേയും വിമര്‍ശിച്ചു കൂടാ എന്നാണ് താരം പരിഹാസ രൂപേണ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊവിഡ് […]

19 May 2021 12:40 AM GMT
ഫിൽമി റിപ്പോർട്ടർ

‘ആദ്യം പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് നിരോധിച്ചു, ഇപ്പോള്‍ ചാണകത്തിനെയും’; ഫര്‍ഹാന്‍ അക്തര്‍
X

കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സമയം മുതലെ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച്ചകളെ ചൂണ്ടികാണിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍. ട്വിറ്ററിലൂടെയാണ് മോദിക്കെതിരെയും മോശം ഭരണത്തിനെതിരെയും താരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. സാധാരണ വിമര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമായി പരിഹാസ സ്വരത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പുതിയ ട്വീറ്റുമായി എത്തിയിരിക്കുകയാണ് ഫര്‍ഹാന്‍ ഇപ്പോള്‍.

ആദ്യം സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലായിരുന്നു. പിന്നെ സര്‍ക്കാരിന്റെ പോളിസികളെ വിമര്‍ശിക്കരുതെന്നായി. ഇപ്പോള്‍ ചാണകത്തേയും വിമര്‍ശിച്ചു കൂടാ എന്നാണ് താരം പരിഹാസ രൂപേണ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പകരം പശുവിന്റെ ചാണകവും, മൂത്രവും കൊവിഡിനെ അകറ്റുമെന്ന തെറ്റായ പ്രചരണം ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഫര്‍ഹാന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം ബിജെപി എംപി പ്രഗ്യാ സിങ്ങ് ഠാകൂര്‍ തനിക്ക് കൊവിഡ് വരാത്തത് ഗോമൂത്രം കുടിക്കുന്നതിനാലാണെന്ന് പറഞ്ഞിരുന്നു.

‘ആദ്യം സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലായിരുന്നു. പിന്നെ സര്‍ക്കാരിന്റെ പോളിസികളെ വിമര്‍ശിക്കരുതെന്നായി. അതിന് ശേഷം കൊവിഡ് പ്രതിസന്ധിയെ തരണം ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ പോളിസികളെയും വിമര്‍ശിക്കരുതെന്ന് പറഞ്ഞു. ഇപ്പോള്‍ ചാണകത്തേയും വിമര്‍ശിച്ചൂടാ. ഇനി അടുത്തതെന്താണ്?’

ഫര്‍ഹാന്‍ അക്തര്‍

ഇതിന് മുമ്പ് രാജ്യത്തെ അവസ്ഥക്ക് പിന്നില്‍ സര്‍ക്കാരിന്റെ നിലപാടുകളാണെന്ന് ഫര്‍ഹാന്‍ ട്വീറ്റ് ചെയ്തിരുന്നു. ‘മുന്നറിയിപ്പുകള്‍ അവഗണിച്ച് വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് അഭിമാന പൂര്‍വ്വം കൂടിച്ചേരലുകള്‍ നടത്തി. നിലവില്‍ വരാന്‍ പോകുന്ന സാഹചര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിട്ടുമാണ് ഇങ്ങനെ ചെയ്തത്. കിന്റര്‍ഗാര്‍ഡനില്‍ മിഠായിക്കട തുറന്ന ശേഷം കുട്ടികള്‍ മിഠായി കഴിക്കുന്നതായി പഴിചാരാന്‍ നിങ്ങള്‍ക്ക് കഴിയില്ല’ എന്നാണ് ഫര്‍ഹാന്‍ പറഞ്ഞത്.

കൂടാതെ കോവീഷീല്‍ഡ് വാക്സിന്റെ വില പുറത്തുവന്നപ്പോഴും കേന്ദ്രത്തിന് വില കുറച്ച് ലഭിക്കുന്നതെന്താണെന്ന് താരം ചോദ്യം ചെയ്തിരുന്നു. ‘സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധിക്ക് എന്തുകൊണ്ടാണ് കേന്ദ്രത്തിന് ലഭിക്കുന്ന അതേ വിലയില്‍ കോവീഷീല്‍ഡ് വാക്‌സിന്റെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതെന്ന് മനസിലാക്കിത്തരാന്‍ സാധിക്കുമോ? ഇനി അതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് എല്ലാവരുമായി പങ്കുവെക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

Next Story