Top

‘കോവിഷീല്‍ഡ് കേന്ദ്രത്തിന് ലഭിക്കുന്ന വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതെന്താണ്?; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചോദ്യം ചെയ്ത് ഫര്‍ഹാന്‍ അക്തര്‍

കോവിഷീല്‍ഡ് വാക്‌സിന്‍ കേന്ദ്രത്തിന് ലഭിക്കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതിനെ ചോദ്യം ചെയ്ത് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍. ഇന്നലെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡിന്റെ വില പുറത്തുവിട്ടത്. കേന്ദ്രത്തിന് 150 രൂപക്ക് ലഭിക്കുന്ന വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപക്കാണ് ലഭിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഫര്‍ഹാന്‍ അക്തര്‍ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നിരവധി പേര്‍ വാക്‌സിന്റെ വിലയില്‍ വന്ന വ്യത്യാസത്തെ തുടര്‍ന്ന് കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. ‘സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധിക്ക് എന്തുകൊണ്ടാണ് കേന്ദ്രത്തിന് ലഭിക്കുന്ന അതേ […]

21 April 2021 8:23 PM GMT
ഫിൽമി റിപ്പോർട്ടർ

‘കോവിഷീല്‍ഡ് കേന്ദ്രത്തിന് ലഭിക്കുന്ന വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതെന്താണ്?; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചോദ്യം ചെയ്ത് ഫര്‍ഹാന്‍ അക്തര്‍
X

കോവിഷീല്‍ഡ് വാക്‌സിന്‍ കേന്ദ്രത്തിന് ലഭിക്കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതിനെ ചോദ്യം ചെയ്ത് ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍. ഇന്നലെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡിന്റെ വില പുറത്തുവിട്ടത്. കേന്ദ്രത്തിന് 150 രൂപക്ക് ലഭിക്കുന്ന വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 400 രൂപക്കാണ് ലഭിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഫര്‍ഹാന്‍ അക്തര്‍ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നിരവധി പേര്‍ വാക്‌സിന്റെ വിലയില്‍ വന്ന വ്യത്യാസത്തെ തുടര്‍ന്ന് കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു.

‘സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധിക്ക് എന്തുകൊണ്ടാണ് കേന്ദ്രത്തിന് ലഭിക്കുന്ന അതേ വിലയില്‍ കോവീഷീല്‍ഡ് വാക്‌സിന്റെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാത്തതെന്ന് മനസിലാക്കിത്തരാന്‍ സാധിക്കുമോ? ഇനി അതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് എല്ലാവരുമായി പങ്കുവെക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. നന്ദി’.

ഫര്‍ഹാന്‍ അക്തര്‍

ഒരു ഡോസ് കൊവിഷീല്‍ഡ് വാക്‌സിന് സംസ്ഥാന സര്‍ക്കാര്‍ 400 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയുമാണ് നല്‍കേണ്ടത്. ജനിതക മാറ്റം വന്ന വൈറസുകളെ പ്രതിരോധിക്കാന്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു. 18 വയസിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തി പുതിയ വാക്‌സിനേഷന്‍ നിര്‍ദേശം വന്നതിന് പിന്നാലെയാണ് ഈ തീരുമാനം.

അതേസമയം കേന്ദ്രത്തിന് കൊവീഷീല്‍ഡ് വാക്‌സിന്‍ ഒരു ഡോസിന് 150 രൂപക്ക് ലഭിക്കുന്നത് തുടരും. ഒരു ഷോട്ടിന് 750 മുതല്‍ 1,500 രൂപ വരെ വിലവരുന്ന വിദേശ വാക്‌സിനുകളെ അപേക്ഷിച്ച്
കൊവീഷീല്‍ഡ് വാക്‌സിനുകളുടെ ചെലവ് താങ്ങാന്‍ കഴിയുന്നതാണെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതികരണം.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയ പ്രകാരം 50 ശതമാനം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രത്തിനും ബാക്കി വരുന്നത് സര്‍ക്കാരിനും സ്വകാര്യ ആശുപത്രികള്‍ക്കും വിതരണം ചെയ്യും. 18 വയസിന് മുകളിലുള്ളവര്‍ക്കും സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കുമ്പോള്‍ 1.2 മില്യണ്‍ ഡോസ് വാക്‌സിന്‍ അധികം വേണം. ഇതിനകം പല സംസ്ഥാനങ്ങളിലും കൊവിഡ് വാക്‌സിന്‍ ക്ഷാമത്തിലാണ്.

മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങി കുത്തിവയ്ക്കുമ്പോള്‍ നിരക്ക് കുത്തനെ ഉയര്‍ന്നേക്കും.

കൊവിഡിന്റെ വ്യാപനശേഷി കൊണ്ടും തീവ്രത കൊണ്ടും രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ് രാജ്യം. ഏപ്രില്‍ 20 വരെയുള്ള കണക്കനുസരിച്ച് 27,10,53,392 പൗരന്മാരില്‍ ഇത് വരെ കൊവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. നിലവില്‍ പ്രതിരോധ മരുന്ന് സ്വീകരിച്ചവര്‍ 13,01,19,310 പേരാണ് .

കൊവിഡ് ഏറ്റവും മോശമായി ബാധിച്ച നഗരങ്ങളായ ദില്ലി, മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, ഭോപ്പാല്‍, കൊല്‍ക്കത്ത, അലഹബാദ്, സൂററ്റ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ കിടക്കകള്‍ തീര്‍ന്നിരിക്കുകയാണ്. ഐസിയുവിലും കിടത്തി ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഹോട്ടലുകളും സ്റ്റേഡിയങ്ങളും ഉപയോഗിച്ച് അധിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തലസ്ഥാന നഗരിയിലെ ഒന്നിലധികം സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ സ്റ്റോക്ക് ഏതാനും മണിക്കൂറുകള്‍ മാത്രമേ നിലനില്‍ക്കൂ എന്നും ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ സാഹചര്യം അത്യന്തം ഭീതിദമാകുമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ഇന്ത്യയില്‍ ആകെ കൊവിഡ് രോഗികള്‍ 1 കോടി 56 ലക്ഷത്തിനും മുകളിലാണ് എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് നിലവിലെ രോഗനിരക്ക് 2.1ദശലക്ഷവും, മരണനിരക്ക് 1,82,570ഉം ആണ്.

Next Story