Top

‘കഴിഞ്ഞത് കഴിഞ്ഞു ഇനി ഉഷാറാകണം’; സഞ്ജുവിന് ഉപദേശവുമായി ആരാധകര്‍

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര നേടിയതിന് ശേഷം ‘ഗംഭീരം’ എന്ന തലക്കെട്ട് നല്‍കിയാണ് സഞ്ജു സാംസണ്‍ സമൂഹ മാധ്യമങ്ങളില്‍ വിരാട് കോഹ്ലി ഹാര്‍ദിക് പാണ്ഡ്യയെ അഭിനന്ദക്കുന്ന ചിത്രം പങ്കുവച്ചത്.

6 Dec 2020 8:42 AM GMT

‘കഴിഞ്ഞത് കഴിഞ്ഞു ഇനി ഉഷാറാകണം’; സഞ്ജുവിന് ഉപദേശവുമായി ആരാധകര്‍
X

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര നേടിയതിന് ശേഷം ‘ഗംഭീരം’ എന്ന തലക്കെട്ട് നല്‍കിയാണ് സഞ്ജു സാംസണ്‍ സമൂഹ മാധ്യമങ്ങളില്‍ വിരാട് കോഹ്ലി ഹാര്‍ദിക് പാണ്ഡ്യയെ അഭിനന്ദക്കുന്ന ചിത്രം പങ്കുവച്ചത്. പോസ്റ്റിന് താഴെ സഞ്ജുവിന് ഒരു പിടി ഉപദേശങ്ങളും ആശംസകളുമായി ആരാധക കൂട്ടവും എത്തി. എല്ലാ പന്തുകളിലും സിക്‌സടിക്കാന്‍ നോക്കരുതെന്നും ടീമില്‍ സ്ഥിരമായി കാണാനുള്ള ആഗ്രഹം കൊണ്ടാണെന്നുമൊക്കെയാണ് മലയാളികളുടെ കമന്റ്ുകള്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കിട്ടിയ തുടക്കം അനുകൂലമാക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.

കാന്‍ബറ ട്വന്റി-20യില്‍ ശിഖര്‍ ധവാനും, വിരാട് കോഹ്ലിയും മടങ്ങിയതിന് ശേഷം ക്രീസിലെത്തിയ സഞ്ജു 23 റണ്‍സ് എടുത്ത് പുറത്തായിരുന്നു. മികച്ച ഒരു ഇന്നിംഗ്‌സ് കാഴ്ചവെക്കാനായില്ലെങ്കിലും ടീമിലെ സ്ഥാനം നിലനിര്‍ത്താനായിരുന്നു താരത്തിന്. എന്നാല്‍ രണ്ടാം മത്സരത്തിലും സഞ്ജുവിന് പിഴച്ചു. ഇത്തവണ മടക്കം 10 പന്തില്‍ 15 റണ്‍സുമയി. പതിവ് പോലെ ഒരു അത്യുഗ്രന്‍ സിക്‌സും പറത്തി വലംകയ്യന്‍ ബാറ്റ്‌സ്മാന്‍.

എന്നാല്‍ അടുത്ത മത്സരത്തില്‍ സഞ്ജു കളിക്കുമൊ എന്ന കാര്യത്തില്‍ സംശയമാണ്. പരമ്പര നേടിയ സാഹചര്യത്തില്‍ കെഎല്‍ രാഹുലിന് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ എത്താനാകും സഞ്ജുവിന്. ടീമല്‍ തുടരാന്‍ മികച്ചൊരു ഇന്നിംഗ്‌സ് കാഴ്ചവെച്ചാല്‍ മാത്രം മതിയാകും.

2021ല്‍ ലോകകപ്പ് വരാനരിക്കെയാണ് സഞ്ജുവിന് സുവര്‍ണാവസരം ലഭിച്ചത്. ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടക്കുന്നതിന്റെ ആനുകൂല്യവും ഉണ്ട്. മികച്ച ബാറ്റ് സ്വിംഗും, ടൈമിംഗും ഉള്ള സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം ചൊവ്വാഴ്ച സിഡ്‌നിയിലാണ്.

Next Story

Popular Stories