കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരുക്കേറ്റത് മുള്ളുവേലിയില്‍ വീണ്, രാഷ്ട്രീയസംഘര്ഷമല്ലെന്ന് ഭാര്യ; വീഡിയോ പുറത്തുവിട്ട് സിപിഐഎം പ്രവര്‍ത്തകര്‍
തെരഞ്ഞെടുപ്പ് ദിവസം കായംകുളത്ത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരുക്കേറ്റത് രാഷ്ട്രീയസംഘര്‍ഷത്തില്‍ അല്ലെന്ന് വെളിപ്പെടുത്തല്‍. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബൂത്ത് ഏജന്റ് സോമന്റെ ഭാര്യ രാജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ പ്രാദേശിക സിപിഐഎം പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. അച്ഛനും മകനും തമ്മിലുള്ള പ്രശ്നമാണെന്നും അല്ലാതെ രാഷ്ട്രീയമൊന്നുമല്ലെന്ന് രാജി പറഞ്ഞു. വോട്ടെടുപ്പ് ദിവസം രാത്രിയാണ് കായംകുളം പുതുപ്പള്ളി 55-ാം നമ്പര്‍ ബൂത്തിലെ ഏജന്റായ സോമന് പരുക്കേറ്റത്. ഇത് രാഷ്ട്രീയസംഘര്ഷത്തിലാണെന്നായിരുന്നു, പുറത്തുവന്ന വാര്‍ത്തകളും പ്രചരണങ്ങളും. രാഷ്ട്രീയഎതിരാളികള്‍ അക്രമിച്ചതാണെന്ന പരാതിയില്‍ പൊലീസ് നടപടിയും […]

തെരഞ്ഞെടുപ്പ് ദിവസം കായംകുളത്ത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരുക്കേറ്റത് രാഷ്ട്രീയസംഘര്‍ഷത്തില്‍ അല്ലെന്ന് വെളിപ്പെടുത്തല്‍.
പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബൂത്ത് ഏജന്റ് സോമന്റെ ഭാര്യ രാജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ പ്രാദേശിക സിപിഐഎം പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. അച്ഛനും മകനും തമ്മിലുള്ള പ്രശ്നമാണെന്നും അല്ലാതെ രാഷ്ട്രീയമൊന്നുമല്ലെന്ന് രാജി പറഞ്ഞു.
വോട്ടെടുപ്പ് ദിവസം രാത്രിയാണ് കായംകുളം പുതുപ്പള്ളി 55-ാം നമ്പര്‍ ബൂത്തിലെ ഏജന്റായ സോമന് പരുക്കേറ്റത്. ഇത് രാഷ്ട്രീയസംഘര്ഷത്തിലാണെന്നായിരുന്നു, പുറത്തുവന്ന വാര്‍ത്തകളും പ്രചരണങ്ങളും. രാഷ്ട്രീയഎതിരാളികള്‍ അക്രമിച്ചതാണെന്ന പരാതിയില്‍ പൊലീസ് നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.
രാജി പറയുന്നത് ഇങ്ങനെ: ”വോട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതിനെക്കുറിച്ച് സംസാരമായി. പിന്നാലെ തര്‍ക്കത്തിലേര്‍പ്പെട്ടു. മുറിയുടെ താക്കോലിന് വേണ്ടി ഇരുവരും തമ്മിലുള്ള വഴക്ക് അടിപിടിയിലെത്തി. ഇതിനിടെ തന്നെ മര്‍ദ്ദിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മുള്ളുവേലിയിലേക്ക് സോമന് വീഴുകയായിരുന്നു. അങ്ങനെ പരുക്കേറ്റത്.”