Top

‘ഡികോക്ക് ചെയ്തത് മാന്യതയില്ലാത്ത ചതി തന്നെ’; ഫഖർ സമാന്റെ റണ്ണൗ‍ട്ടിൽ പൊട്ടിത്തെറിച്ച് പാക് ഇതിഹാസങ്ങൾ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ റണ്ണൗട്ടായ സംഭവത്തില്‍ അവസാനിക്കാതെ വിവാദം. ഡികോക്കിന്റെ തന്ത്രം ക്രിക്കറ്റിലെ മാന്യതയ്ക്ക് യോജിച്ചതല്ലെന്നാണ് പ്രധാന ആരോപണം. ഡബിള്‍ സെഞ്ച്വറിയിലേക്ക് നീങ്ങിയ ഫഖാറിനെ വീഴ്ത്തിയത് ചതിയിലൂടെയാണെന്ന് ആരോപിച്ച് പാക് ഇതിഹാസ താരങ്ങളും കൂടെ രം?ഗത്ത് വന്നതോടെ വിവാദം വലിയ ചര്‍ച്ചകളാണ് വഴിയൊരുക്കിയത്. ക്രിക്കറ്റിന്റെ സ്പിരിറ്റിനെതിരല്ലേ ഡികോക്കിന്റെ നടപടി? അതു നോട്ടൗട്ട് വിധിക്കേണ്ടിയിരുന്നതല്ലേ? നിങ്ങളാണ് ഇക്കാര്യം പറയേണ്ടത് ശുഐബ് അക്തർ (മുൻ പാക് പേസർ) ഡികോക്കിന്റെ നടപടി ക്രിക്കറ്റിന്റെ മാന്യതയ്ക്കു ചേർന്നതല്ല. വഖാർ […]

6 April 2021 10:27 AM GMT

‘ഡികോക്ക് ചെയ്തത് മാന്യതയില്ലാത്ത ചതി തന്നെ’; ഫഖർ സമാന്റെ റണ്ണൗ‍ട്ടിൽ പൊട്ടിത്തെറിച്ച് പാക് ഇതിഹാസങ്ങൾ
X

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ റണ്ണൗട്ടായ സംഭവത്തില്‍ അവസാനിക്കാതെ വിവാദം. ഡികോക്കിന്റെ തന്ത്രം ക്രിക്കറ്റിലെ മാന്യതയ്ക്ക് യോജിച്ചതല്ലെന്നാണ് പ്രധാന ആരോപണം. ഡബിള്‍ സെഞ്ച്വറിയിലേക്ക് നീങ്ങിയ ഫഖാറിനെ വീഴ്ത്തിയത് ചതിയിലൂടെയാണെന്ന് ആരോപിച്ച് പാക് ഇതിഹാസ താരങ്ങളും കൂടെ രം?ഗത്ത് വന്നതോടെ വിവാദം വലിയ ചര്‍ച്ചകളാണ് വഴിയൊരുക്കിയത്.

ക്രിക്കറ്റിന്റെ സ്പിരിറ്റിനെതിരല്ലേ ഡികോക്കിന്റെ നടപടി? അതു നോട്ടൗട്ട് വിധിക്കേണ്ടിയിരുന്നതല്ലേ? നിങ്ങളാണ് ഇക്കാര്യം പറയേണ്ടത്

ശുഐബ് അക്തർ (മുൻ പാക് പേസർ)

ഡികോക്കിന്റെ നടപടി ക്രിക്കറ്റിന്റെ മാന്യതയ്ക്കു ചേർന്നതല്ല.

വഖാർ യൂനിസ് (മുൻ പാക് താരം)

അതേസമയം പാക് ഇതിഹാസങ്ങളുടെ അഭിപ്രായത്തോട് വിരുദ്ധമായിട്ടാണ് ഫഖർ സമാൻ പ്രതികരിച്ചത്. റണ്ണൗട്ടിന് പിന്നിലെ കാരണം താനാണെന്നും എതിര്‍ ദിശയിലേക്ക് ആഗ്യം കാണിച്ച ഡികോക്കിന്റെ ഭാഗത്ത് തെറ്റില്ലെന്നും ഫഖര്‍ സമാന്‍ പറഞ്ഞു.

‘ഞാന്‍ ഹാരിസ് ക്രീസിലെത്തിയോ എന്ന് നോക്കുന്ന തിരക്കിലായി പോയി. അവന്‍ വൈകിയാണ് ഓടിയത്. റൗഫ് ഔട്ടാകുമോയെന്നായിരുന്നു എന്റെ ചിന്ത. അത് എന്റെ മാത്രം തെറ്റാണ്. ഡികോക്കിനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മാച്ച് റഫറിയാണ് മറ്റുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.’

ഫഖാര്‍ സമന്‍

പാക് താരങ്ങളുടെ വിമർശനത്തെ തള്ളിയ ദക്ഷിണാഫ്രിക്കൻ നായകൻ തെംമ്പ ബവുമയും ഡികോക്കിന് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഫഖര്‍ സമാനെ പുറത്താക്കിയത് ഡികോക്കിന്റെ ബുദ്ധിപരമായ നീക്കമാണ്. അദ്ദേഹം ക്രിക്കറ്റ് നിയമങ്ങളൊന്നും തെറ്റിച്ചല്ല സമനെ പുറത്താക്കിയതെന്നും ബവുമ പറഞ്ഞു.

”കളി അനുകൂലമാക്കാന്‍ നാം എപ്പോഴും വഴികളന്വേഷിച്ചുകൊണ്ടിരിക്കും. പ്രത്യേകിച്ച് എതിര്‍ ടീം നന്നായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍. കളിയുടെ ഗതിയെ അട്ടിമറിക്കാനുള്ള ആ നിമിഷത്തയെയാവും നാം അന്വേഷിക്കുക. ക്വീനി (ഡികോക്ക്) അതാണ് ചെയ്തത്. അവന്‍ ഏതെങ്കിലും നിയമം തെറ്റിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. അതൊരു ബുദ്ധിപരമായ നീക്കമായിട്ടാണ് ഞാന്‍ കാണുന്നത്.

ക്രിക്കറ്റിന്റെ ആത്മാവിനെ നശിപ്പിച്ചുവെന്നൊക്കെ വിമര്‍ശനം ഉയര്‍ന്നേക്കാം. പക്ഷേ അത് ഞങ്ങള്‍ക്ക് നിര്‍ണായകമായ വിക്കറ്റായിരുന്നു. സമന്‍ ലക്ഷ്യത്തിന് തൊട്ടടുത്തായിരുന്നു. വീണ്ടും ഉറപ്പിച്ചു പറയുന്നു. അതൊരു ബുദ്ധിപരമായ നീക്കമായിരുന്നു”

തെംമ്പ ബവുമ

യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്?

അഞ്ച് ബാറ്റ്‌സ്മാന്‍മാരാണ് പാക് നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്. എന്നാല്‍ ഒറ്റയാള്‍ പോരാട്ടം സെഞ്ച്വറി പിന്നിട്ട ശേഷം അതിവേഗതയിലായി. ഒരുഘട്ടത്തില്‍ എളുപ്പത്തില്‍ വിജയിക്കുമെന്ന് തോന്നിച്ച ദക്ഷിണാഫ്രിക്കന്‍ പാളയത്തില്‍ ആശങ്ക വിതറി ഫഖാര്‍ ഡബിള്‍ സെഞ്ച്വറിയിലേക്ക് കുതിച്ചു. അവസാന ഓവറില്‍ കൂറ്റനടികളുമായി ഫഖാര്‍ പാകിസ്ഥാനെ വിജയിത്തിലേക്കുമെന്ന് തോന്നിച്ചു. എന്നാല്‍ റണ്ണൗട്ടിലൂടെ താരത്തെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചു. ക്രിക്കറ്റില്‍ പൊതുവെ കാണാത്ത മാന്യതയില്ലാത്ത നീക്കത്തിലൂടെയായിരുന്നു ഡികോക്ക് ഫഖാറിനെ പുറത്താക്കിയത്. എന്നാൽ ഇതിൽ നിയമവിരുദ്ധമായ ഒന്നുമില്ലതാനും.

അനായാസം ക്രീസിലേക്ക് ഓടിയത്തെുകയായിരുന്ന ഫഖാറിന്റെ ശ്രദ്ധ ഡികോക്ക് ബൗളിംഗ് എന്‍ഡിലേക്ക് മാറ്റി. അതായത് ഫീല്‍ഡര്‍ ബോള്‍ പാസ് ചെയ്യുന്നത് ബൗളിംഗ് എന്‍ഡിലേക്കാണെന്ന് തോന്നിക്കുന്ന സിഗ്നല്‍ നല്‍കി. ഇത് സ്‌ട്രൈകിംഗ് എന്‍ഡിലേക്കുള്ള ഫഖാറിന്റെ വേഗത കുറച്ചു. എന്നാല്‍ ഫീല്‍ഡറുടെ പാസ് അനായാസം പിടിച്ചെടുത്ത ഡികോക്ക് താരത്തെ പുറത്താക്കുകയും ചെയ്തു. മത്സരത്തില്‍ വെറും 155 പന്തില്‍ ഫഖാര്‍ 193 റണ്‍സ് അടിച്ചെടുത്തു. 10 സിക്‌സുകളുടെയും 18 ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു അവിസ്മരണീയ പോരാട്ടം. ഫഖാര്‍ തന്നെയാണ് കളിയിലെ താരവും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഓരോ കളി ജയിച്ചിട്ടുണ്ട്.

Next Story

Popular Stories