Top

ബംഗാളില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ‘പാകിസ്താന്‍ സിന്ദാബാദ്’ വിളിച്ചെന്ന് സംഘപരിവാറിന്റെ വ്യാജ പ്രചരണം; സത്യാവസ്ഥ ഇങ്ങനെ

ബംഗാളില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന് വിളിച്ചുകൊണ്ട് റാലി സംഘടിപ്പിച്ചുവെന്ന് പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു. കഴിഞ്ഞ ആഴ്ച്ചയിലാണ് ബംഗാളിലെ തെരഞ്ഞെടുപ്പില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വിജയം ഉണ്ടായെന്ന് പറഞ്ഞ് അവര്‍ ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് റാലി സംഘടിപ്പിച്ചതായി സംഘപരിവാര്‍ അക്കൗണ്ടുകളില്‍ വീഡിയോ ഉള്‍പ്പെടെ പ്രചരിച്ചത്. ദി ക്വിന്റ് എന്ന മാധ്യമം നടത്തിയ ഫാക്ട് ചെക്കിലാണ് വീഡിയോ യുപിയില്‍ നിന്നുള്ളതാണെന്ന് വ്യക്തമായത്. യുപിയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഹാജി അബ്ദുല്‍ കലീമിനായി വിളിച്ച […]

26 May 2021 8:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബംഗാളില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ‘പാകിസ്താന്‍ സിന്ദാബാദ്’ വിളിച്ചെന്ന് സംഘപരിവാറിന്റെ വ്യാജ പ്രചരണം; സത്യാവസ്ഥ ഇങ്ങനെ
X

ബംഗാളില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന് വിളിച്ചുകൊണ്ട് റാലി സംഘടിപ്പിച്ചുവെന്ന് പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു. കഴിഞ്ഞ ആഴ്ച്ചയിലാണ് ബംഗാളിലെ തെരഞ്ഞെടുപ്പില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വിജയം ഉണ്ടായെന്ന് പറഞ്ഞ് അവര്‍ ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് റാലി സംഘടിപ്പിച്ചതായി സംഘപരിവാര്‍ അക്കൗണ്ടുകളില്‍ വീഡിയോ ഉള്‍പ്പെടെ പ്രചരിച്ചത്.

ദി ക്വിന്റ് എന്ന മാധ്യമം നടത്തിയ ഫാക്ട് ചെക്കിലാണ് വീഡിയോ യുപിയില്‍ നിന്നുള്ളതാണെന്ന് വ്യക്തമായത്. യുപിയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഹാജി അബ്ദുല്‍ കലീമിനായി വിളിച്ച ‘ ഹാജി സാഹെബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യമാണ് സംഘപരിവാര്‍ പാകിസ്താന്‍ സിന്ദാബാദ്’ എന്നാക്കി തെറ്റായി പ്രചരിപ്പിച്ചതെന്നും വ്യക്തമായി.

ALSO READ: തോല്‍വിക്ക് കാരണം കൊവിഡും പ്രളയവുമാണെന്ന് ചെന്നിത്തല; ‘പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’

റാലി കടന്നുപോകുമ്പോള്‍ കാണുന്ന കട യുപിയിലുള്ളതാണെന്ന് വ്യക്തമായതോടെയാണ് ഇതിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. യാഥാര്‍ത്ഥത്തില്‍ റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ ബംഗാളില്‍ അത്തരത്തില്‍ യാതൊരു റാലിയും നടന്നിട്ടില്ലെന്നും പ്രചരിച്ച വീഡിയോ വ്യാജമാണെന്നും വ്യക്തമായത്.

ALSO READ: കെഎം ഷാജിയുടെ നേതൃത്വത്തില്‍ ലീഗ് വിമതരുടെ യോഗം; കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം, ‘വരവ് തിരിച്ചടിയായി’

Next Story

Popular Stories