Top

വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാവരുത്; റിപ്പോർട്ടർ ലോ​ഗോ ഉപയോ​ഗിച്ച് വിദ്വേഷം പടർത്തിയാൽ നിയമ നടപടി

രാജ്യം രൂക്ഷമായ കൊവിഡ് പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ വളരെ ​ഗൗരവമേറിയതാണ്. ഇത്തരം വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടവ് ശിക്ഷ വരെ ലഭിക്കാവുന്ന സൈബർ കുറ്റകൃത്യമാണ്.

11 May 2021 5:04 AM GMT

വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാവരുത്; റിപ്പോർട്ടർ ലോ​ഗോ ഉപയോ​ഗിച്ച് വിദ്വേഷം പടർത്തിയാൽ നിയമ നടപടി
X

പ്രിയ്യപ്പെട്ട വായനക്കാരെ,

റിപ്പോർട്ടർ ലൈവിന്റെ ലോ​ഗോ ഉപയോ​ഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചാനലിന് അപകീർത്തിപ്പെടുത്തുന്ന ഇത്തരം വ്യാജ വാർത്തകളിൽ വായനക്കാർ വഞ്ചിതരാവരുത്. സ്ക്രീൻ ഷോട്ടുകളിലൂടെ പ്രചരിക്കുന്ന വാർത്തയുടെ നിജ സ്ഥിതി ബോധ്യപ്പെട്ടാൽ മാത്രമെ അവ പങ്കുവെക്കാൻ പാടുള്ളുവെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുകയാണ്.

രാജ്യം രൂക്ഷമായ കൊവിഡ് പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ വളരെ ​ഗൗരവമേറിയതാണ്. ഇത്തരം വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടവ് ശിക്ഷ വരെ ലഭിക്കാവുന്ന സൈബർ കുറ്റകൃത്യമാണ്. മെയ് പത്തിന് ഉത്തർപ്രദേശിലെ ബാഗ്പട്ട് ജില്ലയിൽ ശവശരീരത്തിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച 7 പേർ അറസ്റ്റിലായ സംഭവത്തിൽ റിപ്പോർട്ടർ ലൈവ് പ്രസിദ്ധീകരിച്ച വാർത്തയിൽ ചില വാക്കുകൾ കൂട്ടിച്ചേർത്ത് വ്യാജ പ്രചാരണം നടക്കുന്നുണ്ട്. പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് പറഞ്ഞിരിക്കുന്ന തലക്കെട്ടും വാർത്തയും റിപ്പോർട്ടർ ലൈവിൽ പ്രസിദ്ധീകരിച്ചതല്ല.

സത്യസന്ധവും സുതാര്യവുമായ വാർത്തകൾ ജനങ്ങൾക്ക് മുന്നിലെത്തിക്കുകയെന്നതാണ് റിപ്പോർട്ടർ ലക്ഷ്യമിടുന്നത്. വിദ്വേഷ ലക്ഷ്യങ്ങൾക്കായി റിപ്പോർട്ടറിന്റെ ലോ​ഗയും അനുബന്ധ കാര്യങ്ങളോ ഉപയോ​ഗിക്കുന്ന കുറ്റകരമാണ്. സുതാര്യമല്ലാത്ത ഫോർവേർഡ് സന്ദേശങ്ങൾ സ്ഥാപനത്തിന്റെ പേരിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

വിഷയത്തിൽ റിപ്പോർട്ടർ പ്രസിദ്ധീകരിച്ച വാർത്ത: ശ്മശാനത്തിൽ നിന്നും ശവശരീരത്തെ പുതപ്പിച്ച വസ്ത്രങ്ങൾ മോഷ്ടിച്ചു; യുപിയിൽ 7 പേർ അറസ്റ്റിൽ

എഡിറ്റർ,
റിപ്പോർട്ടർ ലൈവ്

Next Story

Popular Stories