പാട്ടില്‍ ഫഹദിന്റെ നായിക നയന്‍താര; പുത്രന്റെ മൂന്നാം ചിത്രത്തില്‍ യാതൊരു പുതുമയുമില്ലെന്ന് ഫാഫ

‘പ്രേമം’ എന്ന ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘പാട്ട്’ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫഹദ് ഫേസ്ബുക്കിലൂടെയാണ് പുതിയ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

ചരിത്രത്തിൽ യാതൊരു പുതുമയും ഇല്ലാത്ത അൽഫോൻസ് പുത്രന്റെ മൂന്നാമത്തെ ചലച്ചിത്രം, ഇക്കുറി ഞാനും

ഫഹദ് ഫാസിൽ

യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും.

Posted by Fahadh Faasil on Saturday, December 19, 2020

ഫഹദും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘പാട്ട്’. ‘ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര ഞങ്ങളുടെ ചിത്രത്തിൽ അഭിനയിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. ഫഹദ് ഫാസിൽ നായകനായും നയൻ‌താര നായികയായും എത്തിക്കുന്നു’,അൽഫോൻസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു.

Happy to announce that Lady Superstar Nayanthara is joining our feature film ‘Paattu’. The hero is Fahadh Faasil and the heroine is Nayanthara. Will announce further updates about cast and crew soon . ? ? ? ?

Posted by Alphonse Puthren on Saturday, December 19, 2020

ലോക സിനിമ ചരിത്രത്തിൽ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാളം ചലച്ചിത്രം എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ. യുജിഎം എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ആൽവിൻ ആന്റണി, സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും കമ്പോസിങ്ങും സംവിധായകൻ അൽഫോൻസ് പുത്രൻ തന്നെയാണ് നിർവഹിക്കുന്നത്.ആനന്ദ് സി ചന്ദ്രൻ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. ചിത്രക്അത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് സംവിധായകൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Latest News