Top

കളിക്കളത്തില്‍ അപകടങ്ങളുടെ രാത്രി; പി.എസ്.എല്‍. മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ഫാഫ് ഡുപ്ലീസി ആശുപത്രിയില്‍ -(വീഡിയോ)

യൂറോ കപ്പില്‍ ഡെന്‍മാര്‍ക്ക് നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സന്റെ അപകടവാര്‍ത്ത കണ്ട് നടുങ്ങിയിരുന്ന സ്‌പോര്‍ട്‌സ് പ്രേമികളെ ഞെട്ടിച്ച് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നു മറ്റൊരു അപകടവാര്‍ത്ത. യു.എ.ഇയില്‍ നടക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലീസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പെഷവാര്‍ സാല്‍മിയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. ആദ്യ ഇന്നിങ്‌സിന്റെ ഏഴാം ഓവറില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ക്വെറ്റ താരമായ ഡുപ്ലീസി സഹതാരം മുഹമ്മദ് ഹസ്‌നെയ്‌നുമായി […]

12 Jun 2021 9:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കളിക്കളത്തില്‍ അപകടങ്ങളുടെ രാത്രി; പി.എസ്.എല്‍. മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ഫാഫ് ഡുപ്ലീസി ആശുപത്രിയില്‍ -(വീഡിയോ)
X

യൂറോ കപ്പില്‍ ഡെന്‍മാര്‍ക്ക് നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സന്റെ അപകടവാര്‍ത്ത കണ്ട് നടുങ്ങിയിരുന്ന സ്‌പോര്‍ട്‌സ് പ്രേമികളെ ഞെട്ടിച്ച് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നു മറ്റൊരു അപകടവാര്‍ത്ത. യു.എ.ഇയില്‍ നടക്കുന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലീസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പെഷവാര്‍ സാല്‍മിയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം. ആദ്യ ഇന്നിങ്‌സിന്റെ ഏഴാം ഓവറില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ക്വെറ്റ താരമായ ഡുപ്ലീസി സഹതാരം മുഹമ്മദ് ഹസ്‌നെയ്‌നുമായി കൂട്ടിയിടിക്കുകയായിരുന്നു.

പെഷവാറിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറിന്റെ ഷോട്ട് തടുക്കാന്‍ രണ്ടു ദിശയില്‍ നിന്ന് ഓടിയയെത്തിയ ഡുപ്ലീസിയും ഹസ്‌നെയ്‌നും കൂട്ടിയിടിക്കുകയായിരുന്നു. ഡൈവ് ചെയ്ത ഡുപ്ലിസിയുടെ തല ഹസ്‌നെയ്‌ന്റെ വലതു കാല്‍മുട്ടില്‍ അതിശക്തമായി ഇടിക്കുകയായിരുന്നു.

ഉടന്‍തന്നെ ഗ്രൗണ്ടില്‍ വീണുപോയ താരത്തെ മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂക്ഷ നല്‍കിയ ശേഷം ആശുപത്രിയിലേക്കു മാറ്റി. താരത്തിന്റെ ആരോഗ്യനിലയില ആശങ്കപ്പെടാനില്ലെന്നാണ് ക്വെറ്റ ടീം വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Next Story

Popular Stories