Top

മദ്രാസ് ഐഐടിയില്‍ ജാതി വിവേചനം: മലയാളി അസിസ്റ്റന്റ് പ്രഫസര്‍ രാജിവെച്ചു

മദ്രാസ് ഐഐടിയില്‍ കടുത്ത ജാതി വിവേചനമെന്ന് ആരോപിച്ച് അസിസ്റ്റന്റ് പ്രഫസര്‍ രാജിവച്ചു. മലയാളിയായ വിപിന്‍ പുതിയേടത്ത് വീട്ടില്‍ ആണ് രാജി വച്ചത്. ഐഐടിയില്‍ താന്‍ നേരിട്ട ജാതി വിവേചനത്തെ കുറിച്ച് വിപിന്‍ പുതിയേടത്ത് സുഹൃത്തുക്കള്‍ക്ക് അയച്ച ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ചു പരാമര്‍ശിക്കുന്നത്. സോഷ്യല്‍ മീഡിയിലും കത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഹ്യുമാനിറ്റീസ് അന്‍ഡ് സോഷ്യല്‍ സയന്‍സ് പഠന വകുപ്പിലെ അധ്യാപകനാണ് വിപിന്‍. 2019 മാര്‍ച്ചിലാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ള വിപിന്‍ ഐഐടിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അന്നുമുതല്‍ കടുത്ത ജാതി […]

2 July 2021 1:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദ്രാസ് ഐഐടിയില്‍ ജാതി വിവേചനം: മലയാളി അസിസ്റ്റന്റ് പ്രഫസര്‍ രാജിവെച്ചു
X

മദ്രാസ് ഐഐടിയില്‍ കടുത്ത ജാതി വിവേചനമെന്ന് ആരോപിച്ച് അസിസ്റ്റന്റ് പ്രഫസര്‍ രാജിവച്ചു. മലയാളിയായ വിപിന്‍ പുതിയേടത്ത് വീട്ടില്‍ ആണ് രാജി വച്ചത്. ഐഐടിയില്‍ താന്‍ നേരിട്ട ജാതി വിവേചനത്തെ കുറിച്ച് വിപിന്‍ പുതിയേടത്ത് സുഹൃത്തുക്കള്‍ക്ക് അയച്ച ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ചു പരാമര്‍ശിക്കുന്നത്. സോഷ്യല്‍ മീഡിയിലും കത്ത് വ്യാപകമായി പ്രചരിച്ചിരുന്നു.

ഹ്യുമാനിറ്റീസ് അന്‍ഡ് സോഷ്യല്‍ സയന്‍സ് പഠന വകുപ്പിലെ അധ്യാപകനാണ് വിപിന്‍. 2019 മാര്‍ച്ചിലാണ് ഒബിസി വിഭാഗത്തില്‍ നിന്നുള്ള വിപിന്‍ ഐഐടിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അന്നുമുതല്‍ കടുത്ത ജാതി വിവേചനമാണ് നേരിട്ടത് എന്നാണ് വിപിന്റെ ആരോപണം. അധികാര സ്ഥാനങ്ങളിലുള്ള വ്യക്തികളില്‍ നിന്നാണ് വിവേചനം ഉണ്ടായത്. ഭാവിയില്‍ ഇത്തരം സാഹചര്യം മദ്രാസ് ഐഐടിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ വേണം. പട്ടികജാതി, മറ്റ് പിന്നോക്ക ക്ലാസ് ഫാക്കല്‍റ്റി അംഗങ്ങളുടെ അനുഭവം പഠിക്കാന്‍ വിഷയം പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഐഐടിയിലെ വിവേചന അവസാനിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കമ്മിറ്റിക്കും കോടതികളുടെയും ഇടപെടലുകള്‍ക്ക് സാധിക്കും. സമൂഹം പുരോഗമനപരമായ ചുവട് വയ്ക്കാന്‍ തയ്യാറാവണമെന്നും വിപിന്‍ കത്തില്‍ ആവശ്യപ്പെടുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റ് അനുസരിച്ച്, സാമ്പത്തിക ശാസ്ത്ര വകുപ്പിലെ പോസ്റ്റ്‌ഡോക്ടറല്‍ ഫാക്കല്‍റ്റി അംഗമായ വിപിന്‍ ചൈനയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദു കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ വ്യക്തിയുമാണ്. യുഎസിലെ ജോര്‍ജ്ജ് മാസണ്‍ സര്‍വകലാശാലയില്‍ നിന്നാണ് വിപിന്‍ പിഎച്ച്ഡി സ്വന്തമാക്കിയത്.

Next Story