‘എന്തൊരു ഫോക്കസ്!’; സൈനിക അട്ടിമറി നടക്കുന്നതറിയാതെ റോഡില്‍ യുവതിയുടെ എയ്റോബിക്സ് ഡാന്‍സ്; ട്രോളന്മാര്ക്ക് പുത്തന്‍ മീം
എന്നാല്‍ പട്ടാളഭരണത്തിലേക്കുള്ള മ്യാന്മറിലെ ഈ ചരിത്രപ്രധാന്യമുള്ള മടങ്ങിപ്പോക്കോ ജനാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളോ അറിയാതെ ചുവടുവെയ്ക്കുന്ന യുവതിയെ വീഡിയോയയില്ക്കാണാം.

ഓങ് സാന്‍ സൂചി ഉള്‍പ്പെടെയുള്ളവരെ തടവിലാക്കി മ്യാന്മര് മിലിറ്ററി മ്യാന്മറിന്റെ അധികാരം പിടിച്ചെടുക്കാന്‍ സൈനിക അട്ടിമറി നടത്തിയ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടാണ് ഇന്നലെ ലോകം ഉണര്‍ന്നത്. സൈനിക അട്ടിമറി ശ്രമങ്ങള്‍ നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അമേരിക്കയും ഇന്ത്യയും ആസ്ട്രേലിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും സൂചിയുടെ മോചനത്തിനായി ആവശ്യമുന്നയിച്ചു. കോളിളക്കമുണ്ടാക്കിയ ഈ സംഭവത്തിനിടയിലും ചിരി പടര്‍ത്തിയത് അട്ടിമറി നീക്കം നടന്ന ആ വെളുപ്പാന്‍ കാലത്ത് റോഡ് സൈഡില്‍ നിന്ന് മുടങ്ങാതെ തന്റെ എയ്റോബിക് ഡാന്‍സ് വര്‍ക്കൗട്ട് തുടരുന്ന യുവതിയാണ്. മിലിറ്ററി വണ്ടികള്‍ ചീറിപ്പായുമ്പോഴും ഭരണാധികാരികള്‍ തടവിലാകുമ്പോവും അതൊന്നുമറിയാതെ സ്വയംമറന്ന് ചുവടുകളില്‍ മുഴുകുന്ന ബര്‍മ്മീസ് യുവതിയെ ട്രോളന്മാര് ഏറ്റെടുത്തു. ഹോ എന്താരു ഫോക്കസ് എന്ന് തമാശമട്ടില്‍ അത്ഭുതം കൂറുകയാണ് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍. എക്കാലത്തേക്കും വേണ്ടി ഒരു പുത്തന്‍ മീം കിട്ടയതിലോ ട്രോളന്മാര്ക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.
ഓങ് സാന്‍ സൂചി പട്ടാളത്തടവിലായി മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ സൂചിയുടെ മോചനത്തിനായി മ്യാന്‍മറിലാകെ പോസ്റ്ററുകളുയര്ന്നതായി ഇന്നലെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പട്ടാളഭരണത്തിലേക്കുള്ള മ്യാന്മറിലെ ഈ ചരിത്രപ്രധാന്യമുള്ള മടങ്ങിപ്പോക്കോ ജനാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളോ അറിയാതെ ചുവടുവെയ്ക്കുന്ന യുവതിയെ വീഡിയോയയില്ക്കാണാം. എയ്റോബിക് ഡാന്‍സ് ട്രെയ്നറായ ഈ യുവതിയ്ക്ക് വേറെ ലവല്‍ പ്രൊഫഷണലിസമാമെന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. പഠനത്തിലും ജോലിയിലും ഇത്രയും ഏകാഗ്രത തങ്ങള്‍ക്കും ഉണ്ടായിരുന്നെങ്കിലോ എന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നു.
മ്യാന്മര് നേതാവ് ഓങ് സാന്‍ സൂചി ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ക്കെതിരെ മിന്നല്‍ റെയ്ഡ് നടത്തി അവരെ അറസ്റ്റിലാക്കിക്കൊണ്ടാണ് മ്യാന്മറില് അട്ടിമറി നീക്കം നടക്കുന്നത്. ഇന്നലെ അതിരാവിലെയായിരുന്നു മിലിറ്ററിയുടെ അപ്രതീക്ഷിത നീക്കം.
സൂചി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പട്ടാളത്തടവിലാണെന്നും വാര്‍ത്ത കേട്ട് നിങ്ങള്‍ നിയമം കൈയ്യിലെടുക്കരുതെന്നും മ്യാന്മര് ഭരണകക്ഷിയുടെ വക്താവ് മ്യോ ന്യന്ട് ജനങ്ങളോട് പറഞ്ഞു. സൂചിയെക്കൂടാതെ മ്യാന്മര് പ്രസിഡന്റ് വിന് മ്യന്ട്, നിരവധി പ്രവശ്യാ മുഖ്യമന്ത്രിമാര്‍, ഭരണകക്ഷി അംഗങ്ങള്‍, ആക്റ്റിവിസ്റ്റുകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരും തടവിലാണ്. എന്നാല്‍ മിലിറ്ററിയുടെ ഈ നീക്കത്തെ സമ്പൂര്ണ്ണപട്ടാള അട്ടിമറിയായി കാണാനാകില്ലെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.
- TAGS:
- Aung San Suu Kyi
- Myanmar