പത്തനാപുരത്ത് പാടത്ത് സ്ഫോടവസ്തുക്കള്‍; ഉഗ്രശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുള്പ്പടെ കണ്ടെത്തി
കൊല്ലം: പത്തനാപുരത്ത് പാടത്ത് നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. വനംവകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടത്തില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത് ജലാറ്റിന്‍ സ്റ്റിക്ക് അടക്കമുള്ള ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്. ഡിറ്റനേറ്റര്‍, ബാറ്ററി, വയറുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ പരിശോധനയിലാണ് സ്ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും ബോംബ് സ്വക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഉൾവന പ്രദേശങ്ങളിൽ തിരച്ചിൽ നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ജലാറ്റിൻ സ്റ്റിക്കിൻ്റെയും ബാറ്ററിയുടെയും ഉറവിടം എവിടെ നിന്നാണെന്ന് പരിശോധിക്കും. വനമേഖലക്ക് സമീപമുള്ള സിസിടിവി […]
14 Jun 2021 6:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: പത്തനാപുരത്ത് പാടത്ത് നിന്നും സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. വനംവകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടത്തില്‍ നിന്നാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്
ജലാറ്റിന്‍ സ്റ്റിക്ക് അടക്കമുള്ള ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്. ഡിറ്റനേറ്റര്‍, ബാറ്ററി, വയറുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
വനംവകുപ്പിന്റെ പരിശോധനയിലാണ് സ്ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും ബോംബ് സ്വക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
ഉൾവന പ്രദേശങ്ങളിൽ തിരച്ചിൽ നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ജലാറ്റിൻ സ്റ്റിക്കിൻ്റെയും ബാറ്ററിയുടെയും ഉറവിടം എവിടെ നിന്നാണെന്ന് പരിശോധിക്കും. വനമേഖലക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ പുനലൂർ ഡിവൈഎസ് പി യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തീവ്ര സ്വഭാവമുള്ള സംഘടനകളിലുള്ളരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
- TAGS:
- Explosives