എക്സിറ്റ് പോളുകള്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്; നിര്‍ദേശം കേരളമടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ബാധകം
നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമങ്ങളിലെ എക്സിറ്റ് പോളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. മാര്‍ച്ച് 27 രാവിലെ ഏഴ് മുതല്‍ ഏപ്രില്‍ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകള്‍ നടത്തരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ മറ്റു മാധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനുമാണ് വിലക്ക്. അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കും ലോക്സഭയിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവയ്ക്കാണ് വിലക്ക് ബാധകം. 1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് […]

നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമങ്ങളിലെ എക്സിറ്റ് പോളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. മാര്‍ച്ച് 27 രാവിലെ ഏഴ് മുതല്‍ ഏപ്രില്‍ 29 രാത്രി 7.30 വരെ എക്സിറ്റ് പോളുകള്‍ നടത്തരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ മറ്റു മാധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനുമാണ് വിലക്ക്.
അസം, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കും ലോക്സഭയിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവയ്ക്കാണ് വിലക്ക് ബാധകം. 1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് 1 പ്രകാരമാണ് നടപടി.