‘വര്‍ധന അഴിമതിക്കല്ല, മദ്യവില കുറയ്ക്കാന്‍ മറ്റു വഴികള്‍ ആലോചനയില്‍’; എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. നികുതി ഇളവ് നല്കി മദ്യവിലയില്‍ കുറവ് വരുത്തുന്ന കാര്യം പരിഗണിക്കും. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവിന് കാരണം അസംസ്കൃത വസ്തുകളുടെ വിലക്കയറ്റമാണ്. വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി ടി പി രാമകൃഷ്ണന് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ മദ്യവില വര്‍ദ്ധിപ്പിക്കുമെന്ന ഔദ്യോഗിക തീരുമാനം പുറത്തുവന്നത്. ബെവ്കോയുമായി കരാറിലുള്ള വിതരണക്കാര്‍ക്ക് ഏഴ് ശതമാനം വിലവര്‍ധനവാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ബിയറിനും […]

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്. നികുതി ഇളവ് നല്കി മദ്യവിലയില്‍ കുറവ് വരുത്തുന്ന കാര്യം പരിഗണിക്കും. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവിന് കാരണം അസംസ്കൃത വസ്തുകളുടെ വിലക്കയറ്റമാണ്. വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി ടി പി രാമകൃഷ്ണന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ മദ്യവില വര്‍ദ്ധിപ്പിക്കുമെന്ന ഔദ്യോഗിക തീരുമാനം പുറത്തുവന്നത്. ബെവ്കോയുമായി കരാറിലുള്ള വിതരണക്കാര്‍ക്ക് ഏഴ് ശതമാനം വിലവര്‍ധനവാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ബിയറിനും വൈനിനും വിലകൂടില്ല. ഫെബ്രുവരി ഒന്നുമുതലാണ് പുതുക്കിയ മദ്യവില നിലവില്‍ വരിക. എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ എന്ന അസംസ്കൃത വസ്തുവിന്റെ വിലവര്‍ധന കണക്കിലെടുത്ത് മദ്യ വില ഉയര്‍ത്തണമെന്ന ആവശ്യം വിതരണ കമ്പനികള്‍ ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം പുതിയ ടെണ്ടര്‍ സമര്‍പ്പിച്ചെങ്കിലും കൊവിഡ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെക്കുകയായിരുന്നു.
ഏഴ് ശതമാനം വില വര്‍ധിപ്പിക്കുന്നത് 80 രൂപ മുതല്‍ 140 രൂപ വരെ വില ഉയര്‍ത്തുമെന്നാണ് നേരത്തെ ബീവറേജസ് കോര്പ്പറേഷന് പറഞ്ഞത്. എന്നാല്‍ ഇത് ഉപയോക്താക്കളുടെ കൈയ്യിലെത്തുമ്പോള് 100 രൂപ മുതല്‍ 150 രൂപ വരെ വര്‍ധിക്കാനിടയുണ്ട്. നേരത്തെ മദ്യവില വര്‍ധനയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. മദ്യത്തിന്റെ വില വര്‍ധിപ്പിച്ചത് ഡിസ്റ്റിലറി ഉടമകളുമായുള്ള ഗൂഢാലോചനയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.