Top

‘വഴിയെ’ക്ക് സംഗീതം നല്‍കാന്‍ ഹോളിവുഡില്‍ നിന്ന് ഇവാന്‍സ് എത്തുന്നു; ചിത്രീകരണം തുടങ്ങി

പുതുമുഖ താരങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘വഴിയെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാസര്‍ഗോഡ് ആരംഭിച്ചു. കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തരിയോട് എന്ന ഡോക്യൂമെന്ററിയ്ക്ക് ശേഷം നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത് ഹോളിവുഡ് സംഗീത സംവിധായകനായ ഇവാന്‍ ഇവാന്‍സാണ്.  കൊന്നക്കാട്, അരിയിരിത്തി, ബഡൂര്‍, കാനംവയല്‍, പുളിങ്ങോം, ചെറുപുഴ കൂടാതെ കാസര്‍ഗോഡ്-കര്‍ണ്ണാടക ബോര്‍ഡറുകള്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് […]

30 Sep 2020 9:31 AM GMT

‘വഴിയെ’ക്ക് സംഗീതം നല്‍കാന്‍ ഹോളിവുഡില്‍ നിന്ന് ഇവാന്‍സ് എത്തുന്നു; ചിത്രീകരണം തുടങ്ങി
X

പുതുമുഖ താരങ്ങളായ ജെഫിന്‍ ജോസഫ്, അശ്വതി അനില്‍ കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘വഴിയെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാസര്‍ഗോഡ് ആരംഭിച്ചു. കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

തരിയോട് എന്ന ഡോക്യൂമെന്ററിയ്ക്ക് ശേഷം നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത് ഹോളിവുഡ് സംഗീത സംവിധായകനായ ഇവാന്‍ ഇവാന്‍സാണ്. കൊന്നക്കാട്, അരിയിരിത്തി, ബഡൂര്‍, കാനംവയല്‍, പുളിങ്ങോം, ചെറുപുഴ കൂടാതെ കാസര്‍ഗോഡ്-കര്‍ണ്ണാടക ബോര്‍ഡറുകള്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.

First shedule shooting for Vazhiye has begun in Chittarikkal, Kasaragod adhering to all the covid protocols and the unit…

Nirmal Baby Varghese द्वारा इस दिन पोस्ट की गई रविवार, 27 सितंबर 2020

തിരുവോണ ദിനത്തില്‍ ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോയും ടൈറ്റില്‍ പോസ്റ്ററും സംവിധായകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വളരെ ചുരുങ്ങിയ സൗകര്യങ്ങള്‍ മാത്രം ഉപയോഗിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

പൂര്‍ണ്ണമായും ഫൗണ്ട് ഫുട്ടേജ് രീതിയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമയാണ് ‘വഴിയെ’. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കാലില്‍ പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തില്‍ വരുണ്‍ രവീന്ദ്രന്‍, അഥീന, ജോജി ടോമി, ശ്യാം സലാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ജീസ് ജോസഫ് -പ്രൊജക്റ്റ് ഡിസൈനര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍സ്- സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേല്‍, നിബിന്‍ സ്റ്റാനി, അലന്‍ ജിജി, അസോസിയേറ്റ് ഡയറക്ടേഴ്‌സ്-അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ, വാര്‍ത്താ വിതരണം- വി. നിഷാദാണ്. അഥീന, ശ്രീന്‍ഷ രാമകൃഷ്ണന്‍.

Next Story