Top

ആഴ്സണലിന് വിജയത്തുടക്കമിട്ട് പെപെയുടെ ഗോള്‍; യുറോപ്പ ലീഗില്‍ ടോട്ടനത്തിന് വിജയം, മിലാന് സമനില

യുവേഫ യൂറോപ്പ ലീഗിലെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ഇംഗ്ലീഷ് ക്ലബുകളായ ആഴ്‌സണലിനും ടോട്ടനത്തിനും വിജയം.

27 Nov 2020 3:25 AM GMT

ആഴ്സണലിന് വിജയത്തുടക്കമിട്ട് പെപെയുടെ ഗോള്‍; യുറോപ്പ ലീഗില്‍ ടോട്ടനത്തിന് വിജയം, മിലാന് സമനില
X

യുവേഫ യൂറോപ്പ ലീഗിലെ ഗ്രൂപ്പ് പോരാട്ടങ്ങളില്‍ ഇംഗ്ലീഷ് ക്ലബുകളായ ആഴ്‌സണലിനും ടോട്ടനത്തിനും വിജയം. നോര്‍വീജിയന്‍ ക്ലബായ മോള്‍ഡെയെ എതിരില്ലാത്ത മുന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ആഴ്‌സണലിന്റെ മുന്നേറ്റത്തിന് തുടക്കമിട്ട ആദ്യ ഗോള്‍ പിറന്നത് നിക്കോളാസ് പെപെയില്‍ നിന്നായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കിട്ടിയതിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ താരത്തിന്റെ തിരിച്ചുവരവുകൂടിയായിരുന്നു മത്സരം.

Nicolas Pepe curled home Arsenal's opener

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു നിക്കോളാസ് പെപെയുടെ ഗോള്‍ പിറന്നത്. തുടര്‍ന്ന് റെയ്സ് നെല്‍സണിലൂടെ ലീഡ് ഇരട്ടിയാക്കിയ ആഴ്സണല്‍ മത്സരത്തിന്റെ 83-ാം മിനുറ്റില്‍ യുവതാരം ഫോളറിന്‍ ബലോഗണിലൂടെ മത്സരത്തിലെ മൂന്നാമത്തെ ഗോള്‍ നേടുകയായിരുന്നു. പകരക്കാരനായി ഇറങ്ങി 37 സെക്കന്റിനുള്ളില്‍ ഗോള്‍ നേടിയ ഫോളറിന്റെ ആഴ്സണലിന് വേണ്ടിയുള്ള ആദ്യത്തെ ഗോള്‍ കൂടിയായിരുന്നു ഇത്.

Nicolas Pepe stars as Arsenal seal Europa League qualification

ബള്‍ഗേറിയന്‍ ക്ലബായ ലുഡോഗോറെറ്റ്‌സിനെ എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തിയായിരുന്നു ടോട്ടനത്തിന്റെ വമ്പന്‍ ജയം. ടോട്ടനത്തിനായി കാര്‍ലോസ് വിനിഷ്യസ് രണ്ട് ഗോളുകളും ഹാരി വിങ്ക്‌സ്, ലൂക്കാസ് മൗറ എന്നിവര്‍ ഒരോ ഗോളുകളുമാണ് നേടിയത്.

ഫ്രഞ്ച് ക്ലബ് ലിലെയ്‌ക്കെതിരെ മത്സരത്തിനിറങ്ങിയ ഇന്റര്‍മിലന് പക്ഷേ ഒരോ ഗോള്‍ സമനിലയില്‍ കളിയവസാനിപ്പിക്കേണ്ടിവന്നു. മിലാനായി സാമു കാസ്റ്റെല്ലയോ വലകുലുക്കിയപ്പോള്‍ ജൊനാഥന്‍ ബാമ്പ ലിലെയ്ക്കായും ഗോളടിച്ചു.

Next Story