Top

‘അന്ന് ദൈവം കൈ കൊണ്ട് ഗോളടിച്ചപ്പോള്‍ ആഹ്ളാദിച്ചവരാണ് ഇത് പറയുന്നത്’; സോഷ്യല്‍ മീഡിയയില്‍ ലേസര്‍ തല്ല്

യൂറോ കപ്പില്‍ ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനത്തിന്റെ മധുരം കുറയ്ക്കുന്ന വിവാദത്തിന് തിരികൊളുത്തി സോഷ്യല്‍ മീഡിയ. നിര്‍ണായകമായ പെനാല്‍റ്റി നേരിടുന്നതിനിടയൊണ് ഡെന്‍മാര്‍ക് ഗോളി കാസപ്റിന്റെ മുഖത്തേക്ക് ഗ്യാലറിയില്‍ നിന്ന് ലേസര്‍ രശ്മികള്‍ അടിച്ച് ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിച്ചതാണ് വിവാദമായിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ ചതിയിലൂടെയാണ് സാധ്യമായതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. 104-ാം മിനിറ്റിലാണ് ഇംഗ്ലീഷ് സ്ട്രൈക്കര്‍ റഹീം സ്റ്റെര്‍ലിങ്ങിനെ വീഴ്ത്തിയതിന് ഡെന്‍മാര്‍ക്ക് പെനാല്‍റ്റി വഴങ്ങി. കിക്കെടുക്കാനെത്തിയത് ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍. സൂപ്പര്‍ ഫോര്‍വേര്‍ഡിന്റെ കിക്ക് നേരിടാന്‍ തയാറെടുക്കുന്നതിനിടെയാണ് […]

8 July 2021 4:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അന്ന് ദൈവം കൈ കൊണ്ട് ഗോളടിച്ചപ്പോള്‍ ആഹ്ളാദിച്ചവരാണ് ഇത് പറയുന്നത്’; സോഷ്യല്‍ മീഡിയയില്‍ ലേസര്‍ തല്ല്
X

യൂറോ കപ്പില്‍ ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനത്തിന്റെ മധുരം കുറയ്ക്കുന്ന വിവാദത്തിന് തിരികൊളുത്തി സോഷ്യല്‍ മീഡിയ. നിര്‍ണായകമായ പെനാല്‍റ്റി നേരിടുന്നതിനിടയൊണ് ഡെന്‍മാര്‍ക് ഗോളി കാസപ്റിന്റെ മുഖത്തേക്ക് ഗ്യാലറിയില്‍ നിന്ന് ലേസര്‍ രശ്മികള്‍ അടിച്ച് ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിച്ചതാണ് വിവാദമായിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ ചതിയിലൂടെയാണ് സാധ്യമായതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

104-ാം മിനിറ്റിലാണ് ഇംഗ്ലീഷ് സ്ട്രൈക്കര്‍ റഹീം സ്റ്റെര്‍ലിങ്ങിനെ വീഴ്ത്തിയതിന് ഡെന്‍മാര്‍ക്ക് പെനാല്‍റ്റി വഴങ്ങി. കിക്കെടുക്കാനെത്തിയത് ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍. സൂപ്പര്‍ ഫോര്‍വേര്‍ഡിന്റെ കിക്ക് നേരിടാന്‍ തയാറെടുക്കുന്നതിനിടെയാണ് കാസ്പറിന്റെ കണ്ണുകളിലേക്ക് ഗ്യാലറിയില്‍ നിന്ന് ലേസര്‍ രശ്മികള്‍ പതിപ്പിച്ചത്. ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും അതി വിദഗ്ധമായി പെനാല്‍റ്റി തടുത്തിടാന്‍ കാസ്പറിനായി. എന്നാല്‍ പന്ത് കൈകളില്‍ ഒതുക്കാന്‍ സാധിക്കാതെ വന്നതോടെ ഓടിയെത്തിയ കെയ്ന്‍ അതു ഗോളാക്കി മാറ്റുകയും ചെയ്തു.

മത്സരശേഷം സോഷ്യല്‍ മീഡിയയില്‍ കാസ്പറിന്റെ മുഖത്തേക്ക് ലേസര്‍ പ്രകാശം വീഴുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ബാര്‍മി ആര്‍മി എന്ന പേരില്‍ ഗാലറിയില്‍ ആര്‍ത്തലയ്ക്കുന്ന ഇംഗ്ലീഷ് ആരാധകരെ നിലയ്ക്കുനിര്‍ത്തണമെന്നും കളിയുടെ മാന്യത കളയുന്ന പ്രവൃത്തികള്‍ അനുവദിക്കരുതെന്നും മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വിവാദങ്ങളെ പ്രതിരോധിക്കാന്‍ കേരളത്തിലെ ഇംഗ്ലണ്ട് ആരാധകരും രംഗത്തുവന്നു കഴിഞ്ഞു.

മറഗോണയുടെ ഹാന്‍ഡ് ഗോളിന് കൈയ്യടിക്കുന്ന ഫുട്‌ബോള്‍ നിരീക്ഷകരാണ് ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്നതെന്നാണ് ഇംഗ്ലണ്ട് ആരാധകരുടെ മറുവാദം. ഗൂളിഗന്‍ കാണികളാണ് ഇംഗ്ലണ്ടിന്റേതെന്ന് വാദവും ആരാധകര്‍ എതിര്‍ത്ത് രംഗത്തുവന്നു. ലേസര്‍ ആക്രമണമുണ്ടായിരുന്നിട്ടും ഗോളിയുടെ ശ്രദ്ധ തെറ്റിയില്ലെന്ന് വാദിക്കുന്നവരും കുറവല്ല. എന്നാല്‍ കാല്‍പന്തു കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണ് ഇംഗ്ലണ്ട് ആരാധകരുടെ ഭാഗത്തു നിന്നുണ്ടായതെന്ന് തന്നെയാണ് ഭൂരിഭാഗം പേരുടെ അഭിപ്രായം.

Next Story

Popular Stories