Top

യൂറോ ക്വാര്‍ട്ടര്‍ ലൈനപ്പായി;, അവസാന എട്ടില്‍ നാലും അപ്രതീക്ഷിത അതിഥികള്‍

യൂറോ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പ് തെളിയുമ്പോള്‍ ശേഷിക്കുന്ന എട്ടുപേരില്‍ നാലും അപ്രതീക്ഷിത അതിഥികള്‍. ഇംഗ്ലണ്ട്, ബെല്‍ജിയം, സ്‌പെയിന്‍, ഇറ്റലി എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ഡെന്‍മാര്‍ക്കിനെ മാത്രം കരുതാം. ഒരു തവണ യുറോ കിരീടത്തില്‍ ചുംബിച്ചവരാണവര്‍… അതാണ് യോഗ്യതയെങ്കില്‍ ലോക ഒന്നാം നമ്പര്‍ ടീമായിട്ടുകൂടി ബെല്‍ജിയത്തിന് ആ ഭാഗ്യം ഉണ്ടായിട്ടില്ല എന്നുമോര്‍ക്കണം… അപ്രതീക്ഷിത നീക്കങ്ങളുടെയും ത്രില്ലറുകളുടെയും അട്ടിമറികളുടെയും എല്ലാം ഒരു മഹോത്സവമായിരുന്നു ഇത്തവണരെത്ത യൂറോ കപ്പ് എന്നു പറയേണ്ടിരിക്കുന്നു. കോവിഡ് മഹാമാരിക്കിടെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇതിലും വലിയ […]

29 Jun 2021 11:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോ ക്വാര്‍ട്ടര്‍ ലൈനപ്പായി;, അവസാന എട്ടില്‍ നാലും അപ്രതീക്ഷിത അതിഥികള്‍
X

യൂറോ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പ് തെളിയുമ്പോള്‍ ശേഷിക്കുന്ന എട്ടുപേരില്‍ നാലും അപ്രതീക്ഷിത അതിഥികള്‍. ഇംഗ്ലണ്ട്, ബെല്‍ജിയം, സ്‌പെയിന്‍, ഇറ്റലി എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ ഡെന്‍മാര്‍ക്കിനെ മാത്രം കരുതാം. ഒരു തവണ യുറോ കിരീടത്തില്‍ ചുംബിച്ചവരാണവര്‍… അതാണ് യോഗ്യതയെങ്കില്‍ ലോക ഒന്നാം നമ്പര്‍ ടീമായിട്ടുകൂടി ബെല്‍ജിയത്തിന് ആ ഭാഗ്യം ഉണ്ടായിട്ടില്ല എന്നുമോര്‍ക്കണം…

അപ്രതീക്ഷിത നീക്കങ്ങളുടെയും ത്രില്ലറുകളുടെയും അട്ടിമറികളുടെയും എല്ലാം ഒരു മഹോത്സവമായിരുന്നു ഇത്തവണരെത്ത യൂറോ കപ്പ് എന്നു പറയേണ്ടിരിക്കുന്നു. കോവിഡ് മഹാമാരിക്കിടെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇതിലും വലിയ ഉത്സവം മറ്റെന്തു വരാന്‍.

ഇന്നും നാളെയും യുറോയില്‍ കളിയില്ല. ജൂലൈ രണ്ടിന് വീണ്ടും പന്തുരുളുമ്പോള്‍ പോരാട്ടം തുടങ്ങുന്നത് സ്‌പെയിനും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍. നാട്ടുകാരെ മൊത്തം വെറുപ്പിച്ച് സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി ടീമിനെ ഒരുക്കിയ ലൂയിസ് എന്റിക്വെയുടെ സ്‌പെയിന്‍, മറുവശത്ത് കിരടം നേടുമെന്നു ലോകം മുഴുവന്‍ പറഞ്ഞ ലോക ചാമ്പ്യന്മാരെ വിറപ്പിച്ചെത്തുന്ന സ്വിറ്റ്‌സര്‍ലന്‍ഡ്.

രണ്ടാം മത്സരം ഇറ്റലിയും ബെല്‍ജിയവം തമ്മില്‍. ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് ഈ മത്സരത്തിന്റെ ഫലമറിയാന്‍ മാത്രം. ലോക റാങ്കിങ്ങില്‍ ഒന്നാമതാണ് ബെല്‍ജിയം. മറുവശത്ത് തോല്‍വിയറിയാതെ 31 മത്സരങ്ങള്‍ കഴിഞ്ഞെത്തുന്ന ഇറ്റലി, അവിടെ എന്തും പോകും… ആരു വീഴും ആരു വാഴും… അതുമാത്രം കണ്ടറിഞ്ഞാല്‍ മതി.

മൂന്നാം മത്സരം അധകൃതരുടേതാണ്… ഏറിയാല്‍ പ്രീക്വാര്‍ട്ടര്‍ വരെയെന്നു കരുതിയ ഡെന്‍മാര്‍ക്കും ചെക്ക് റിപ്പബ്ലിക്കും. സൂപ്പര്‍ താരം ക്രിസ്റ്റിയന്‍ എറികസന്റെ ഹൃദയം പിടഞ്ഞപ്പോള്‍ ലോകം ഒന്നടങ്കം ഹൃദയത്തോടു ചേര്‍ത്തു പിടിച്ച ടീമാണ് ഡെന്‍മാര്‍ക്ക്. മറുവശത്ത് കെടുതികള്‍ക്കിടയിലും ഫുട്‌ബോളിനെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്നവരും.

നാലാം മത്സരത്തില്‍ ഫുട്‌ബോളിന്റെ തറവാട്ടു കാരണവര്‍ ഇറങ്ങും. സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് സ്വപ്‌നം കാണുന്നത് കിരീടമാണ്. ഈ യൂറോ കപ്പില്‍ എല്ലാ മത്സരവും സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കാന്‍ ഭാഗ്യം കിട്ടിയവര്‍. അവര്‍ക്ക് എതിരാളിയായി വരുന്നത് ഇംഗ്ലണ്ടില്‍ ഫുട്‌ബോള്‍ കളിച്ചു പേരും പെരുമയും നേടിയ ആന്ദ്രെ ഷെവ്‌ചെങ്കോയെന്ന അതികായന്‍ തന്ത്രം മെനയുന്ന യുക്രെയ്‌നും.

ഇതുവരെ കണ്ടതല്ല പൂരം ഇനി വരാനിരിക്കുന്നതാണെന്നു കരുതിയാലും തെറ്റില്ല. ശേഷിക്കുന്ന എട്ടുപേരില്‍ മൂന്നു പേര്‍ക്കു മാത്രമാണ് യൂറോ കിരീടത്തില്‍ സ്പര്‍ശിക്കാന്‍ ഇതിനു മുമ്പ് അവസരം ലഭിച്ചിട്ടുള്ളത്. ഇക്കുറി പുതിയ ഒരൃ ടീമിന് ആ അവസരം കിട്ടിക്കൂടായ്കയില്ല.

Next Story

Popular Stories