Top

യൂറോപ്പില്‍ ഇന്നു പന്തുരളും; ഉദ്ഘാടന പോര് ഇറ്റലിയും തുര്‍ക്കിയും തമ്മില്‍, അസൂറികളുടെ അപരാജിത കുതിപ്പിന് തുര്‍ക്കി തടയിടുമോ?

ഇനുമുതല്‍ ഒരുമാസം യൂറോപ്പിനും യൂറോപ്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഉറക്കമില്ലാ രാത്രികള്‍. 2021 യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്നു പന്തുരുളും. ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ ഇന്ത്യന്‍ സമയം രാത്രി 12:30 മുതല്‍ ഇറ്റലിയും തുര്‍ക്കിയും തമ്മിലാണ് ഉദ്ഘാടന മത്സരം. റഷ്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത പോലും നേടാനാകാതെ പോയ ടീമാണ് ഇറ്റലി. ലോക ഫുട്‌ബോളിലേക്ക് തിരിച്ചുവരവ് ലക്ഷ്യമിടുന്ന അവര്‍ ഇക്കുറി രണ്ടും കല്‍പിച്ചാണ്. അവസാനം കളിച്ച 27 മത്സരങ്ങളില്‍ തോല്‍വിയറിയാതെ വരുന്ന അവരുടെ നിര […]

11 Jun 2021 12:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോപ്പില്‍ ഇന്നു പന്തുരളും; ഉദ്ഘാടന പോര് ഇറ്റലിയും തുര്‍ക്കിയും തമ്മില്‍, അസൂറികളുടെ അപരാജിത കുതിപ്പിന് തുര്‍ക്കി തടയിടുമോ?
X

ഇനുമുതല്‍ ഒരുമാസം യൂറോപ്പിനും യൂറോപ്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഉറക്കമില്ലാ രാത്രികള്‍. 2021 യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്നു പന്തുരുളും. ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ ഇന്ത്യന്‍ സമയം രാത്രി 12:30 മുതല്‍ ഇറ്റലിയും തുര്‍ക്കിയും തമ്മിലാണ് ഉദ്ഘാടന മത്സരം.

റഷ്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത പോലും നേടാനാകാതെ പോയ ടീമാണ് ഇറ്റലി. ലോക ഫുട്‌ബോളിലേക്ക് തിരിച്ചുവരവ് ലക്ഷ്യമിടുന്ന അവര്‍ ഇക്കുറി രണ്ടും കല്‍പിച്ചാണ്. അവസാനം കളിച്ച 27 മത്സരങ്ങളില്‍ തോല്‍വിയറിയാതെ വരുന്ന അവരുടെ നിര പരിചയസമ്പത്തും യുവത്വവും സമാസമം ചാലിച്ചതാണ്.

അതേസമയം പൂര്‍ണമായും യുവനിരയുമായി എത്തുന്ന തുര്‍ക്കിയും ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ ശ്രദ്ധേയമായ മുന്നേറ്റത്തിനാണ് ശ്രമിക്കുന്നത്. 2002 ലോകകപ്പ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനഗ നേടിയതിനു ശേഷം വമ്പന്‍ കുതിപ്പുകള്‍ നടത്താന്‍ കഴിയാതെ പോയ അവര്‍ യൂറോയില്‍ വിസ്മയം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നത്.

എന്നാല്‍ ഇറ്റലിയുമായുള്ള മുഖാമുഖ റെക്കോഡുകള്‍ തുര്‍ക്കിക്ക് അത്ര സുഖകരമായതല്ല. 11 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ എട്ടിലും ജയം അസൂറികള്‍ക്കൊപ്പമായിരുന്നു. ശേഷിച്ച മൂന്നു മത്സരങ്ങള്‍ സമനിലയിലും അവസാനിച്ചു. ഇതിനു മുമ്പ് അവസാനം 2006-ലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്.

യൂറോ കപ്പ് ചരിത്രത്തിലാദ്യമായാണ് രണ്ടിലധികം രാജ്യങ്ങള്‍ ചേര്‍ന്ന് യൂറോ കപ്പിന് ആതിഥ്യം വഹിക്കുന്നത്. ഒമ്പതു രാജ്യങ്ങളിലെ 11 നഗരങ്ങളിലായാണ് ഇക്കുറി മത്സരങ്ങള്‍ നടക്കുന്നത്. ആറു ഗ്രൂപ്പുകളിലായി 24 ടീമുകള്‍ ഏറ്റുമുട്ടും.

ജൂണ്‍ 26 മുതലാണ് നോക്കൗട്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ജൂലൈ 2, 3, 4 തീയതികളില്‍ ക്വാര്‍ട്ടര്‍ ഫൈനലുകളും ഏഴ്, എട്ട് തീയതികളില്‍ സെമിഫൈനലുകളും നടക്കും. ജൂലൈ 12-ന് ലണ്ടനിലെ വെംബ്ലിയിലാണ് ഫൈനല്‍. പോര്‍ചുഗലാണ് നിലവിലെ ചാമ്പ്യന്മാര്‍.

2020-ല്‍ നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍ഷിപ്പ് കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്നാണ് ഈ വര്‍ഷത്തേക്കു മാറ്റിയത്. വീഡിയോ അസിറ്റന്റ് റഫറി സിസ്റ്റം(വാര്‍) ഉപയോഗിക്കുന്ന ആദ്യ യൂറോ ചാമ്പ്യന്‍ഷിപ്പാണ് ഇത്തവണത്തേത്.

Next Story

Popular Stories