Top

യൂറോ കപ്പ് തീപാറുന്ന നോക്കൗട്ടിലേക്ക്; ബെല്‍ജിയം പോര്‍ചുഗലിനെതിരേ, ഇംഗ്ലണ്ടിന് ജര്‍മനി

യൂറോ കപ്പ് 2021 പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലേക്കു കടക്കുന്നു. ഗ്രൂപ്പ് മത്സരങ്ങളുടെ ലക്ഷ്വറിയില്‍ നിന്ന് ഒരു പിഴവുപോലും പുറത്തേക്കുള്ള വാതില്‍ തുറക്കുന്ന നോക്കൗട്ട് റൗണ്ടുകളിലേക്ക് എത്തുമ്പോള്‍ ആരാധകര്‍ക്ക് തീപാറും പോരാട്ടങ്ങളുടെ ആവേശം. ഗ്രൂപ്പ് റൗണ്ടുകള്‍ക്ക് ഇന്നലെ രാത്രിയോടെ തിരശീല വീഴുമ്പോള്‍ അട്ടിമറികള്‍ക്കൊപ്പം ഇടംനല്‍കാതെ പ്രമുഖര്‍ എല്ലാം തന്നെ അവസാന 16-ല്‍ ഇടംപിടിച്ചു. ഗ്രൂപ്പ് ജേതാക്കളായി ഇറ്റലി, ബെല്‍ജിയം, ഹോളണ്ട്, ഇംഗ്ലണ്ട്, സ്വീഡന്‍, ഫ്രാന്‍സ് എന്നിവര്‍ മുന്നേറിയപ്പോള്‍ ജര്‍മനി, സ്‌പെയിന്‍, ക്രൊയേഷ്യ, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, വെയ്ല്‍സ് എന്നിവര്‍ രണ്ടാം […]

23 Jun 2021 8:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യൂറോ കപ്പ് തീപാറുന്ന നോക്കൗട്ടിലേക്ക്; ബെല്‍ജിയം പോര്‍ചുഗലിനെതിരേ, ഇംഗ്ലണ്ടിന് ജര്‍മനി
X

യൂറോ കപ്പ് 2021 പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലേക്കു കടക്കുന്നു. ഗ്രൂപ്പ് മത്സരങ്ങളുടെ ലക്ഷ്വറിയില്‍ നിന്ന് ഒരു പിഴവുപോലും പുറത്തേക്കുള്ള വാതില്‍ തുറക്കുന്ന നോക്കൗട്ട് റൗണ്ടുകളിലേക്ക് എത്തുമ്പോള്‍ ആരാധകര്‍ക്ക് തീപാറും പോരാട്ടങ്ങളുടെ ആവേശം. ഗ്രൂപ്പ് റൗണ്ടുകള്‍ക്ക് ഇന്നലെ രാത്രിയോടെ തിരശീല വീഴുമ്പോള്‍ അട്ടിമറികള്‍ക്കൊപ്പം ഇടംനല്‍കാതെ പ്രമുഖര്‍ എല്ലാം തന്നെ അവസാന 16-ല്‍ ഇടംപിടിച്ചു.

ഗ്രൂപ്പ് ജേതാക്കളായി ഇറ്റലി, ബെല്‍ജിയം, ഹോളണ്ട്, ഇംഗ്ലണ്ട്, സ്വീഡന്‍, ഫ്രാന്‍സ് എന്നിവര്‍ മുന്നേറിയപ്പോള്‍ ജര്‍മനി, സ്‌പെയിന്‍, ക്രൊയേഷ്യ, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, വെയ്ല്‍സ് എന്നിവര്‍ രണ്ടാം സ്ഥാനക്കാരായും പ്രീക്വാര്‍ട്ടറില്‍ കടന്നു. നിലവിലെ ജേതാക്കളായ പോര്‍ചുഗല്‍, യുക്രെയ്ന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ചെക്ക് റിപ്പബ്ലിക് എന്നിവരാണ് മികച്ച നാലു മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടില്‍ കടന്ന ടീമുകള്‍.

ഗ്രൂപ്പ് മത്സരങ്ങളുടെ അവസാന ദിനത്തില്‍ ആവേശപ്പോരാട്ടങ്ങള്‍ക്കാണ് യൂറോ വേദികള്‍ സാക്ഷ്യം വഹിച്ചത്. ഗ്രൂപ്പ് ഇയില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളടി മികവ് മറികടന്ന് സ്വീഡന്‍ മുന്നേറിയപ്പോള്‍ അട്ടിമറിക്ക് കോപ്പുകൂട്ടിയ സ്ലൊവാക്യയെ ഗോള്‍മഴയില്‍ മുക്കി സ്‌പെയിനും നോക്കൗട്ട് ഉറപ്പിച്ചു.

രാത്രി നടന്ന മരണഗ്രൂപ്പിലെ മത്സരങ്ങളാണ് ഏറെ ആവേശമുയര്‍ത്തിയത്. കരീം ബെന്‍സേമയുടെ ഇരട്ടഗോളുകള്‍ക്ക് ക്രിസ്റ്റിയാനോ റൊണാള്‍ഡോ അതേ നാണയത്തില്‍ മറുപടി നല്‍കിയപ്പോള്‍ ലോകജേതാക്കളായ ഫ്രാന്‍സിനെ തളച്ച് നിലവിലെ ജേതാക്കളായ പോര്‍ചുഗല്‍ സീറ്റ് ഉറപ്പാക്കി. മറ്റൊരു മത്സരത്തില്‍ രണ്ടു തവണ മുന്നിലെത്തിയ ഹംഗറിയെ മരണപ്പോരിനൊടുവില്‍ മറികടന്ന് ജര്‍മനിയും സ്ഥാനം ഉറപ്പാക്കി.

ഇന്നും നാളെയും മത്സരങ്ങള്‍ക്ക് അവധി നല്‍കിയ ശേഷം ശനിയാഴ്ച മുതലാണ് നോക്കൗട്ട് പോരാട്ടങ്ങള്‍ ആരംഭിക്കുക. രാത്രി 9:30-ന് നടക്കുന്ന ആദ്യ മത്സരത്തില്‍ വെയ്ല്‍സും ഡെന്‍മാര്‍ക്കും ഏറ്റുമുട്ടും. രാത്രി 12:30ന് ഇറ്റലിയും ഓസ്ട്രിയയും തമ്മിലാണ് അടുത്ത മത്സരം.

ഞായറാഴ്ചയാണ് നോക്കൗട്ടിലെ ആദ്യ സൂപ്പര്‍ പോരാട്ടം അരങ്ങേറുകള്‍. രാത്രി 9:30-ന് നടക്കുന്ന മത്സരത്തില്‍ ഹോളണ്ട് ചെക്ക് റിപ്പബ്ലിക്കുമായി കൊമ്പുകോര്‍ക്കുമ്പോള്‍ രാത്രി 12:30-ന് ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയം റൊണാള്‍ഡോയുടെ പോര്‍ചുഗലിനെ നേരിടും. തിങ്കളാഴ്ച സ്‌പെയിന്‍ ക്രൊയേഷ്യയെ നേരിടുമ്പോള്‍ ഫ്രാന്‍സിന് എതിരാളികള്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ്.

ചൊവ്വാഴ്ച രാത്രിയും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആഘോഷരാവാണ്. രാത്രി 9:30-ന് ജര്‍മനിയെ നേരിടാനിറങ്ങുന്നത് ഇംഗ്ലണ്ട്. രാത്രി നടക്കുന്ന മറ്റൊരു മത്സരത്തില്‍ സ്വീഡനും യുക്രെയ്‌നും ഏറ്റുമുട്ടും.

Next Story

Popular Stories