‘ബിജെപിയോടും എസ്ഡിപിഐയോടും കൂടില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത്’; വെല്‍ഫയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍
കൊച്ചി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും നീക്കുപോക്കുണ്ടാക്കുമെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍. ബിജെപിയുമായോ എസ്ഡിപിഐയുമായോ കൂട്ടുകൂടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്സ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്‍ജിഓകള്‍, വ്യക്തികള്‍, സോഷ്യല്‍ ഗ്രൂപ്പുകള്‍ എന്നിവയുമായി തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കാം എന്ന് വ്യക്തമാക്കിയത്. അങ്ങനെ വരുമ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കാമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ജമാ അത്തൈ ഇസ്ലാമിയുടെ വോട്ട് എത്രയോ കാലം […]

കൊച്ചി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും നീക്കുപോക്കുണ്ടാക്കുമെന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍. ബിജെപിയുമായോ എസ്ഡിപിഐയുമായോ കൂട്ടുകൂടില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്സ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്‍ജിഓകള്‍, വ്യക്തികള്‍, സോഷ്യല്‍ ഗ്രൂപ്പുകള്‍ എന്നിവയുമായി തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കാം എന്ന് വ്യക്തമാക്കിയത്. അങ്ങനെ വരുമ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കാമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ജമാ അത്തൈ ഇസ്ലാമിയുടെ വോട്ട് എത്രയോ കാലം വാങ്ങിയവരാണ് സിപിഐഎം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഞങ്ങളെ പിന്തുണച്ചതിന് ശേഷമാണ് ജമാ അത്തൈ ഇസ്ലാമി മോശമായതെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
എസ്ഡിപിഐയുമായി നേരത്തെ സഖ്യമുണ്ടാക്കിയിരുന്നു എന്ന പ്രചരണം തെറ്റാണ്. അതിനെയെല്ലാം പരാജയപ്പെടുത്തിയാണ് താന്‍ രണ്ട് ലക്ഷം വോട്ടുകള്‍ക്കടുത്ത് ഭൂരിപക്ഷം വോട്ട് നേടി വിജയിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.