Top

ഇടപ്പള്ളിയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം; ആറംഗ സംഘം പിടിയില്‍

ഇടപ്പള്ളി പീലിയാട് റോഡരികില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറംഗ സംഘം പിടിയില്‍. ഓട്ടോ ഡ്രൈവറായ ഉങ്ങാശ്ശേരി വീട്ടില്‍ കൃഷ്ണകുമാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി. 32 കാരനായ കൃഷ്ണകുമാറിനെ സുഹൃത്തുക്കളും പരിചയക്കാരുമായ സംഘം വിളിച്ച് വരുത്തിയ മര്‍ദിച്ച് കൊലപ്പെടുത്തക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയായിരുന്നു സംഭവം. മരട് നെട്ടൂര്‍ സ്വദേശി ഫൈസല്‍, ഇടപ്പള്ളി നോര്‍ത്ത് സ്വദേശി ബിജോയ്, ആലുവ എരമം സ്വദേശികളായ ഉബൈദ്, അന്‍സല്‍, വിഐപി പടി സ്വദേശി ഫൈസല്‍, ഇടപ്പള്ളി കുന്നുംപുറം […]

7 July 2021 1:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടപ്പള്ളിയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം; ആറംഗ സംഘം പിടിയില്‍
X

ഇടപ്പള്ളി പീലിയാട് റോഡരികില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറംഗ സംഘം പിടിയില്‍. ഓട്ടോ ഡ്രൈവറായ ഉങ്ങാശ്ശേരി വീട്ടില്‍ കൃഷ്ണകുമാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി. 32 കാരനായ കൃഷ്ണകുമാറിനെ സുഹൃത്തുക്കളും പരിചയക്കാരുമായ സംഘം വിളിച്ച് വരുത്തിയ മര്‍ദിച്ച് കൊലപ്പെടുത്തക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയായിരുന്നു സംഭവം.

മരട് നെട്ടൂര്‍ സ്വദേശി ഫൈസല്‍, ഇടപ്പള്ളി നോര്‍ത്ത് സ്വദേശി ബിജോയ്, ആലുവ എരമം സ്വദേശികളായ ഉബൈദ്, അന്‍സല്‍, വിഐപി പടി സ്വദേശി ഫൈസല്‍, ഇടപ്പള്ളി കുന്നുംപുറം സ്വദേശി സുബീഷ് എന്നിവരാണ് പിടിയിലായത്. എആര്‍ ക്യാംപിലെ സിവില്‍ പൊലീസുകാരനാണ് കുന്നും പുറം സ്വദേശി ബിജോയ്.

കൊല്ലപ്പെട്ട കൃഷ്ണകുമാറും ഒന്നാം പ്രതി ഫൈസലും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഓട്ടോ ഡ്രൈവറായ കൃഷ്ണകുമാറിനെ അഞ്ചംഗ സംഘം ആളൊഴിഞ്ഞ പീലിയാട് കടവ് ഭാഗത്തുള്ള പറമ്പിലക്ക് രാത്രി വിളിച്ചുവരുത്തി ഇരുമ്പ് പൈപ്പിന് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബഹളംകേട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു. സംഭവസ്ഥലത്തു നിന്നും പോലീസ് ഇരുമ്പ്‌പൈപ്പുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്.

Next Story

Popular Stories