Top

പ്രീസീസണ്‍ ക്യാമ്പില്‍ ഹാലണ്ട് ഇല്ല; എപ്പോഴേ ഇംഗ്ലണ്ടിലേക്ക് പോയെന്ന് ബൊറൂസിയ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍

കോപ്പാ അമേരിക്കയും യൂറോ കപ്പ് ഫുട്‌ബോളും അവസാനിച്ചതോടെ ആരാധകര്‍ വീണ്ടും ക്ലബ് ഫുട്‌ബോള്‍ ലോകത്തേക്ക് തിരിഞ്ഞു. ഇടവേളയ്ക്കു ശേഷം ആരാധകര്‍ ഏറെ ഉറ്റുനോക്കിയത് ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരം എര്‍ലിങ് ഹാലണ്ടിനെയാണ്. കഴിഞ്ഞ ക്ലബ് സീസണ്‍ അവസാനിച്ചതിനു ശേഷം ഹാലണ്ട് ഏതു ടീമിലേക്കു ചേക്കേറും എന്നതായിരുന്നു ആരാധകരുടെ ആശങ്ക. താരത്തിനായി ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും സ്പാനിഷ് വമ്പന്മാരായ റയാല്‍ മാഡ്രിഡും രംഗത്തുണ്ടായിരുന്നു. ചെല്‍സിയായിരുന്നു ഈ റേസില്‍ മുന്നില്‍ നിന്നത്. 170 മില്യണ്‍ പൗണ്ട് വരെ ഹാലണ്ടിനായി […]

13 July 2021 1:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രീസീസണ്‍ ക്യാമ്പില്‍ ഹാലണ്ട് ഇല്ല; എപ്പോഴേ ഇംഗ്ലണ്ടിലേക്ക് പോയെന്ന് ബൊറൂസിയ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍
X

കോപ്പാ അമേരിക്കയും യൂറോ കപ്പ് ഫുട്‌ബോളും അവസാനിച്ചതോടെ ആരാധകര്‍ വീണ്ടും ക്ലബ് ഫുട്‌ബോള്‍ ലോകത്തേക്ക് തിരിഞ്ഞു. ഇടവേളയ്ക്കു ശേഷം ആരാധകര്‍ ഏറെ ഉറ്റുനോക്കിയത് ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരം എര്‍ലിങ് ഹാലണ്ടിനെയാണ്.

കഴിഞ്ഞ ക്ലബ് സീസണ്‍ അവസാനിച്ചതിനു ശേഷം ഹാലണ്ട് ഏതു ടീമിലേക്കു ചേക്കേറും എന്നതായിരുന്നു ആരാധകരുടെ ആശങ്ക. താരത്തിനായി ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും സ്പാനിഷ് വമ്പന്മാരായ റയാല്‍ മാഡ്രിഡും രംഗത്തുണ്ടായിരുന്നു. ചെല്‍സിയായിരുന്നു ഈ റേസില്‍ മുന്നില്‍ നിന്നത്.

170 മില്യണ്‍ പൗണ്ട് വരെ ഹാലണ്ടിനായി മുടക്കാന്‍ തയാറാണെന്നു ചെല്‍സി ബൊറൂസിയയെ അറിയിച്ചിരുന്നു. എന്തു വിലകൊടുത്തും വരുന്ന സീസണില്‍ ഹാലണ്ടിനെ സ്റ്റാംഫോര്‍ഡ്ബ്രിഡ്ജില്‍ എത്തിക്കാനാണ് കോച്ച് തോമസ് ട്യുഷേല്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഒരു കാരണവശാലും താരത്തെ വിട്ടുനല്‍കില്ലെന്നാണ് ബൊറൂസിയയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ബൊറൂസിയയുടെ പ്രീസീസണ്‍ ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പില്‍ ഹാലണ്ടിന്റെ അഭാവമാണ് ഏറെ ശ്രദ്ധപിടിച്ചു പറ്റിയത്.

ഹാലണ്ട് എവിടെയെന്ന ചോദ്യത്തിന് ‘അദ്ദേഹം എപ്പോഴേ ഇംഗ്ലണ്ടിലേക്ക്് പോയി’ എന്ന രസകരമായ മറുപടിയാണ് ബൊറൂസിയ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ മൈക്കല്‍ സോര്‍ക് പറഞ്ഞത്. ഹാലണ്ടുമായി ചെല്‍സി കരാര്‍ ഒപ്പിട്ടെന്നു ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഒരാഴ്ച മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ പരിഹസിക്കുകയായിരുന്നു സോര്‍ക്.

മികച്ച ഒരു സ്‌ട്രൈക്കറെ വേണമെന്ന ട്യൂഷേലിന്റെ ആവശ്യപ്രകാരമാണ് ചെല്‍സി ഹാലണ്ടിനെ വിടാതെ പിന്തുടരുന്നത്. നിലവില്‍ തിമോ വെര്‍ണര്‍, ടാമി ഏബ്രഹാം, ഒളിവര്‍ ഗിറൗഡ് എന്നിവരാണ് ചെല്‍സിയുടെ സ്‌ട്രൈക്കര്‍മാര്‍. ഇവര്‍ക്ക് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിരുന്നില്ല.

Next Story

Popular Stories