Top

‘സിദ്ധിഖ് കാപ്പന്‍ ഹാത്രസിലേക്ക് പോയത് റൗഫ് ഷെരീഫ് പറഞ്ഞിട്ട്’; കാപ്പന്‍ കള്ളം പറഞ്ഞെന്ന് ഇഡി

തിരുവനന്തപുരം: ഹാത്രസ് സന്ദര്‍ശനത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫുമായി അടുത്തബന്ധമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റൗഫിനെ റിമാന്‍ഡ് ചെയ്തുള്ള റിപ്പോര്‍ട്ടിലാണ് ഇഡി സിദ്ധിഖ് കാപ്പന്റെ പേരും പരാമര്‍ശിച്ചിരിക്കുന്നത്. ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതീഖുര്‍ റഹ്മാന്റെ കൂടെയാണ് കാപ്പന്‍ ഹാത്രസിലേക്ക് പോയത്. അതീഖുര്‍ റഹ്മാനെ അറിയില്ലെന്ന് സിദ്ധിഖ് കാപ്പന്‍ കള്ളം പറഞ്ഞെന്നും ഇഡി പറയുന്നു. ഈ യാത്രക്ക് നിര്‍ദേശം നല്‍കിയത് റൗഫ് ഷരീഫാണെന്നും ഇഡി വ്യക്തമാക്കുന്നു. […]

13 Dec 2020 8:28 AM GMT

‘സിദ്ധിഖ് കാപ്പന്‍ ഹാത്രസിലേക്ക് പോയത് റൗഫ് ഷെരീഫ് പറഞ്ഞിട്ട്’; കാപ്പന്‍ കള്ളം പറഞ്ഞെന്ന് ഇഡി
X

തിരുവനന്തപുരം: ഹാത്രസ് സന്ദര്‍ശനത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫുമായി അടുത്തബന്ധമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റൗഫിനെ റിമാന്‍ഡ് ചെയ്തുള്ള റിപ്പോര്‍ട്ടിലാണ് ഇഡി സിദ്ധിഖ് കാപ്പന്റെ പേരും പരാമര്‍ശിച്ചിരിക്കുന്നത്.

ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതീഖുര്‍ റഹ്മാന്റെ കൂടെയാണ് കാപ്പന്‍ ഹാത്രസിലേക്ക് പോയത്. അതീഖുര്‍ റഹ്മാനെ അറിയില്ലെന്ന് സിദ്ധിഖ് കാപ്പന്‍ കള്ളം പറഞ്ഞെന്നും ഇഡി പറയുന്നു. ഈ യാത്രക്ക് നിര്‍ദേശം നല്‍കിയത് റൗഫ് ഷരീഫാണെന്നും ഇഡി വ്യക്തമാക്കുന്നു.

മഥുരയില്‍നിന്ന് സിദ്ധിഖ് കാപ്പനൊപ്പം അറസ്റ്റ്് ചെയ്തത് അതീഖുര്‍ റഹ്മാന്‍, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനും ജാമിഅ മിലിയ വിദ്യാര്‍ത്ഥി മസൂദ് അഹമ്മദ്, യുപി സ്വദേശി ആലം എന്നിവരെയാണ്. ഹാത്രസിലേക്ക് പോകാന്‍ കാപ്പന് പണം നല്‍കിയത് റൗഫാണെ്‌നനും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാത്രസിലേക്ക് ഇവര്‍ നാലുപേരും പോയത് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാനാണെന്നും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാപ്പനോടൊപ്പം അറസ്റ്റിലായ അതിഖുര്‍ റഹ്മാനുമായി അടുത്ത ബന്ധമുള്ള ആളാണ് റൗഫ്. കാപ്പന് റൗഫിനെ ഒരിവര്‍ഷത്തിലധികമായി പരിജയമുണ്ട്. ഷുഹൈബ് പിവി എന്ന വ്യക്തി വഴിയാണ് കാപ്പന്‍ റൗഫിനെ പരിചയപ്പെടുന്നതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില് പറയുന്നു.

യുപി സ്വദേശിയായതിനാലാണ് കാപ്പന്‍ ഹാത്രസ് സന്ദര്‍ശനത്തില്‍ ജാമിഅ വിദ്യാര്‍ത്ഥിയായ മസൂദിനെ കൂടെ കൂട്ടിയത്. അതീഖുര്‍ വഴിയാണ് മസൂദും കാപ്പനും പരിചയപ്പെടുന്നത്. ക്യാമ്പസ് ഫ്രണ്ടിനുവേണ്ട്ി മസൂദ് പിരിവുകളടക്കം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ഇഡി ആരോപിക്കുന്നു. അതീഖുര്‍ റഹ്മാനെ അറിയില്ലെന്ന കാപ്പന്റെ വാദം കള്ളമാണ്. ഹാത്രസ് യാത്രയ്ക്ക് പണം നല്‍കിയത് റൗഫാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റൗഫ് ഷരീഫിന്റെ അക്കൗണ്ടില്‍ 2 കോടി 21 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്. ഇതില്‍ 31 ലക്ഷം രൂപ വിദേശത്തുനിന്ന് എത്തിയതായും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ശനിയാഴ്ചയാണ് റൗഫ് ഷരീഫിനെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്. റൗഫിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിദ്ധിഖ് കാപ്പനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമുള്ളത്.

സിദ്ധിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് നേരത്തെ യുപി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറിയായ കാപ്പന്‍ 2018ല്‍ പൂട്ടിയ തേജസ് ദിനപ്പത്രത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേനയാണ് ഹാത്രസ് സന്ദര്‍ശിച്ചതെന്നായിരുന്നു സത്യവാങ്മൂലം. ഹാത്രസില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്ത കാപ്പനെ ഇതുവരെ വിട്ടയച്ചിട്ടില്ല.

Next Story