Top

ഏനാത്ത് നഗരം പകര്‍ച്ചവ്യാധി ഭീതിയില്‍; കുലുക്കമില്ലാതെ അധികൃതര്‍

ശബരിമലയുടെ പ്രവേശന കവാടമായ ഏനാത്ത് നഗരം പകര്‍ച്ചവ്യാധി ഭീതിയില്‍.

16 Oct 2020 2:29 AM GMT
അവിനാഷ് പള്ളീനഴികത്ത്

ഏനാത്ത് നഗരം പകര്‍ച്ചവ്യാധി ഭീതിയില്‍; കുലുക്കമില്ലാതെ അധികൃതര്‍
X

ശബരിമലയുടെ പ്രവേശന കവാടമായ ഏനാത്ത് നഗരം പകര്‍ച്ചവ്യാധി ഭീതിയിലായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ ഹോട്ടല്‍ മാലിന്യങ്ങളും അറവ് മാലിന്യങ്ങളും റോഡില്‍ നിക്ഷേപിക്കുന്ന രീതീയാണ് നഗരത്തെ പകര്‍ച്ചവ്യാധി ഭീതിയിലേക്ക് നയിക്കുന്നത്.

എംസി റോഡുമായി ബന്ധിപ്പിക്കുന്ന ടൗണിലെ പ്രധാന അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലുമായി മാലിന്യം നിക്ഷേപിക്കുന്നത് മൂലം വഴിയാത്രക്കാര്‍ക്ക് മൂക്ക് പൊത്തി പോകേണ്ട അവസ്ഥയിലാണ്. മാലിന്യ സംസ്‌കരണ പ്ലാന്റിന് ഏഴംകുളം ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുന്നത് മൂലം പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങളും ഇവിടെ തന്നെയാണ് നിക്ഷേപിക്കുന്നത്‌.

ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അടിയന്തിരമായി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ച് നഗരം മാലിന്യ മുക്തമാക്കണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.

Next Story