Top

തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് ഇപി ജയരാജന്‍; പിണറായിയുടെ അടുത്തെത്താന്‍ കഴിയുന്നില്ലല്ലോയെന്നും പരാമര്‍ശം

തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് ഇപി ജയരാജന്‍. ഇപ്പോള്‍ മാത്രമല്ല. ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു, തന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്നാണ് കരുതുന്നത്, ഇനി പാര്‍ട്ടി പറഞ്ഞാലും മത്സരിക്കാനില്ലെന്ന് ബോധ്യപ്പെടുത്തുമെന്ന് ജയരാജന്‍ വ്യക്തമാക്കി. ‘ഇനി ഞാന്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. മൂന്ന് ടേം എംഎല്‍എ ആയി. മന്ത്രി ആയി. സംശുദ്ധത ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു. അത് അറിയിച്ച് കഴിഞ്ഞു. ഇനി അപ്പുറത്തേക്ക് ഉദ്ദേശിക്കുന്നില്ല. എന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്നാണ് കരുതുന്നത്. എനിക്ക് പ്രായം ആയി. ഈ […]

30 March 2021 2:32 AM GMT

തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് ഇപി ജയരാജന്‍; പിണറായിയുടെ അടുത്തെത്താന്‍ കഴിയുന്നില്ലല്ലോയെന്നും പരാമര്‍ശം
X

തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് ഇപി ജയരാജന്‍. ഇപ്പോള്‍ മാത്രമല്ല. ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു, തന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്നാണ് കരുതുന്നത്, ഇനി പാര്‍ട്ടി പറഞ്ഞാലും മത്സരിക്കാനില്ലെന്ന് ബോധ്യപ്പെടുത്തുമെന്ന് ജയരാജന്‍ വ്യക്തമാക്കി.

‘ഇനി ഞാന്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. മൂന്ന് ടേം എംഎല്‍എ ആയി. മന്ത്രി ആയി. സംശുദ്ധത ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു. അത് അറിയിച്ച് കഴിഞ്ഞു. ഇനി അപ്പുറത്തേക്ക് ഉദ്ദേശിക്കുന്നില്ല. എന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്നാണ് കരുതുന്നത്. എനിക്ക് പ്രായം ആയി. ഈ കാണുന്നതല്ല. രോഗം ഒക്കെ വന്നു. തെരഞ്ഞെടുപ്പിലൊക്കെ ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യമില്ല.’ ഇപി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തൊന്നും തങ്ങള്‍ക്ക് എത്താന്‍ കഴിയില്ലെന്നും അദ്ദേഹം പ്രത്യേകം കഴിവും ഊര്‍ജവും ഉള്ള വ്യക്തിയാണെന്നും ഇപി ജയരാജന്‍ അഭിപ്രായപ്പെട്ടുയ
‘പിണറായി വിജയന്‍ ആരാ. അദ്ദേഹം ഒരു പ്രത്യേകം കഴിവും ശക്തിയുമുള്ള മഹാമനസ്‌കനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിഞ്ഞാന്‍ ഞാന്‍ മഹാമനസ്‌കനുള്ള പുണ്യവാനാവും. അവിടെയെത്താന്‍ കഴിയുന്നില്ലല്ലോയെന്ന ദുഃഖത്തിലാണ്.’ ഇപി ജയരാജന്‍ പറഞ്ഞു.

ഇപി ജയരാജന്‍ ഇത്തവണ മത്സരിക്കാന്‍ പറ്റാത്ത നിരാശയിലാണ് പറയുന്നതെന്ന് വ്യാഖ്യാനിച്ചാല്‍ അതില്‍ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story