Top

ഇപി ജയരാജനും എകെ ബാലനും മത്സരരംഗത്തുണ്ടാവില്ല; മന്ത്രിമാര്‍ക്ക് ഇളവ് അനുവദിക്കേണ്ടെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടേറിയറ്റില്‍ ധാരണ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഐഎം സെക്രട്ടേറിയറ്റില്‍ ഏകദേശ ധാരണ. മന്ത്രിമാരായ ഇപി ജയരാജന്‍, എകെ ബാലന്‍, തോമസ് ഐസക്, ജി സുധാകരന്‍ എന്നിവരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന അഭിപ്രായമുയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ടേം വ്യവസ്ഥ പാലിക്കണമെന്നാണ് നിര്‍ദ്ദേശം. സെക്രട്ടേറിയറ്റ് ചര്‍ച്ച തുടരുകയാണ്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ സംസ്ഥാന സമിതി യോഗത്തിലാവും ഉണ്ടാവുക. എല്‍ഡിഎഫ് മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരും വീണ്ടും മത്സരിക്കാന്‍ ഇറങ്ങുന്ന സാഹചര്യത്തിലാണ് ചര്‍ച്ച പുരോഗമിച്ചത്. ഇപി ജയരാജനും എകെ ബാലനും […]

4 March 2021 6:33 AM GMT

ഇപി ജയരാജനും എകെ ബാലനും മത്സരരംഗത്തുണ്ടാവില്ല; മന്ത്രിമാര്‍ക്ക് ഇളവ് അനുവദിക്കേണ്ടെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടേറിയറ്റില്‍ ധാരണ
X

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഐഎം സെക്രട്ടേറിയറ്റില്‍ ഏകദേശ ധാരണ. മന്ത്രിമാരായ ഇപി ജയരാജന്‍, എകെ ബാലന്‍, തോമസ് ഐസക്, ജി സുധാകരന്‍ എന്നിവരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന അഭിപ്രായമുയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ടേം വ്യവസ്ഥ പാലിക്കണമെന്നാണ് നിര്‍ദ്ദേശം.

സെക്രട്ടേറിയറ്റ് ചര്‍ച്ച തുടരുകയാണ്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ സംസ്ഥാന സമിതി യോഗത്തിലാവും ഉണ്ടാവുക.

എല്‍ഡിഎഫ് മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരും വീണ്ടും മത്സരിക്കാന്‍ ഇറങ്ങുന്ന സാഹചര്യത്തിലാണ് ചര്‍ച്ച പുരോഗമിച്ചത്. ഇപി ജയരാജനും എകെ ബാലനും ജി സുധാകരനും തോമസ് ഐസക്കും തുടര്‍ച്ചയായി നിയമസഭയില്‍ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ മാറ്റണമെന്നുള്ള ആവശ്യമുയര്‍ന്നത്.

താന്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ഇപി ജയരാജന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ എകെ ബാലനും മാറിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ നടത്തിയിരുന്നില്ല.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, എസി മൊയ്തീന്‍, ടിപി രാമകൃഷ്ണന്‍, കെകെ ശൈലജ എന്നിവരുടെ കാര്യത്തില്‍ ഇളവുണ്ടായേക്കുമെന്നാണ് സൂചന. തുടര്‍ച്ചയായ ടേമുകളില്‍ ഇവര്‍ നിയമസഭയില്‍ എത്തിയിരുന്നില്ല എന്ന കാരണമാണ് ഇളവിലേക്ക് നയിക്കുന്നത്. എംഎം മണിയുടെ കാര്യത്തിലും പാര്‍ട്ടി ഇളവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് എംഎം മണി 2016ല്‍ മത്സരിച്ചത്.

Next Story