Top

‘സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു’; കുറ്റ്യാടി പ്രതിഷേധം ഗൗരവമായി കാണുന്നെന്ന് ഇപി ജയരാജന്‍

കുറ്റ്യാടിയിലെ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇപി ജയരാജന്‍. വിഷയം പാര്‍ട്ടി ഗൗരവമായി പരിഗണിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ സാധാരണഗതിയില്‍ ഇത്തരമൊരു പ്രതിഷേധം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. അപ്പോള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രതിഷേധം ഉണ്ടായതെന്ന് പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി പറയുന്നത് പാര്‍ട്ടി അണികളാകെ അംഗീകരിക്കും,’ ഇപി ജയരാജന്‍ പറഞ്ഞു. കുറ്റ്യാടി സീറ്റില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോടുള്ള പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് […]

11 March 2021 2:31 AM GMT

‘സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു’;  കുറ്റ്യാടി പ്രതിഷേധം ഗൗരവമായി കാണുന്നെന്ന് ഇപി ജയരാജന്‍
X

കുറ്റ്യാടിയിലെ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇപി ജയരാജന്‍. വിഷയം പാര്‍ട്ടി ഗൗരവമായി പരിഗണിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ സാധാരണഗതിയില്‍ ഇത്തരമൊരു പ്രതിഷേധം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. അപ്പോള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു പ്രതിഷേധം ഉണ്ടായതെന്ന് പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി പറയുന്നത് പാര്‍ട്ടി അണികളാകെ അംഗീകരിക്കും,’ ഇപി ജയരാജന്‍ പറഞ്ഞു.

കുറ്റ്യാടി സീറ്റില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോടുള്ള പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് രൂക്ഷമായ സാഹചര്യത്തിലാണ് ഇപി ജയരാജന്റെ പ്രതികരണം.

ഇതിനിടെ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് സിപിഐഎം പ്രാദേശിക നേതൃത്വുമായുള്ള അഭിപ്രായ വ്യത്യാസം രമ്യമായി പരിഹരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറഞ്ഞിരുന്നു. അഭിപ്രായ വ്യത്യാസം കണക്കിലെടുത്ത് താല്‍ക്കാലികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവെച്ചു. സിപിഐഎമുമായി ചര്‍ച്ച ചെയ്ത ശേഷം വിഷയത്തില്‍ പരിഹാരമുണ്ടാവുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

‘ സിപിഐഎം നേതൃത്വവുമായി ചര്‍ച്ച ചെയ്ത പിന്നീട് തീരുമാനിക്കും. എല്‍ഡിഎഫിലായാലും യുഡിഎഫിലായാലും സീറ്റ് സംബന്ധിച്ച് തര്‍ക്കം സ്വാഭാവികമായി ഉണ്ടാവാറുണ്ട്. അത് രമ്യമായി പരിഹരിക്കാനാവും,’ ജോസ് കെ മാണി പറഞ്ഞു.

വിഷയത്തില്‍ സിപിഐഎം നേതൃത്വവും ജോസ് കെ മാണിയും ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. പക്ഷെ ഔദ്യോഗികമായി സീറ്റ് തിരികെ വേണമെന്ന കാര്യം സിപിഐഎം ഉന്നയിക്കില്ല. ജോസ് കെ മാണി സീറ്റ് തിരികെ നല്‍കാന്‍ സിപിഐഎം സീറ്റ് ഏറ്റെടുക്കുമെന്നും പകരം സീറ്റ് വെച്ച് മാറല്‍ ഉണ്ടാവില്ലെന്നുമാണ് സൂചന.

Next Story