'അന്ന് സൂര്യ, ഇത്തവണ വിജയ്‌യുടെ ആക്ഷന്‍ രംഗങ്ങള്‍'; രാജാജി നഗറിലെ പിള്ളേര് പൊളിയാണ്
തെരുവില്‍ ഭിക്ഷയാചിക്കുന്ന കുട്ടികളെ ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെടുത്തുന്ന സംഘട്ടന രംഗമാണ് റീക്രിയേറ്റ ചെയ്തിക്കുന്നത്
12 Oct 2021 5:51 AM GMT
ഫിൽമി റിപ്പോർട്ടർ

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് രാജാജി നഗറും അവിടുത്തെ കലാകാരന്മാരും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സൂര്യ അഭിനയിച്ച ചിത്രത്തിന്റെ ഗാന രംഗം പുനരാവിഷ്‌കരിച്ചാണ് അവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. വിജയ് ചിത്രം 'തെരി'യുടെ ആക്ഷന്‍ രംഗം പുനരാവിഷ്‌കരിച്ച് വീണ്ടും ശ്രദ്ധ നേടുകയാണവര്‍.
തെരുവില്‍ ഭിക്ഷയാചിക്കുന്ന കുട്ടികളെ ഭിക്ഷാടന മാഫിയയില്‍ നിന്നും രക്ഷപ്പെടുത്തുന്ന സംഘട്ടന രംഗമാണ് റീക്രിയേറ്റ ചെയ്തിക്കുന്നത്. മാസ്സ് ഡയലോഗുകള്‍ അടക്കം സിനിമയിലുള്ള അതേ ഷോട്ടുകളിലാണ് വീഡിയോ. തിരുവനന്തപുരത്തെ തിരക്കുള്ള ട്രാഫിക്കില്‍ വച്ചാണ് ചിത്രീകരണം. പ്രൊഫണല്‍ സംവിധായകരേക്കാള്‍ മികവിലാണ് ചെങ്കല്‍ ചൂളയിലെ വൈറല്‍ കുട്ടികള്‍ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
മാസങ്ങള്‍ മുമ്പ് സൂര്യയുടെ ജന്മദിനത്തില്‍ ട്രിബ്യൂട്ടായി താരത്തിന്റെ ചിത്രത്തിലെ ഒരു ഗാനരംഗം രാജാജി നഗറിലെ കുട്ടികള്‍ പുനരാവിഷ്‌കരിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ വീഡിയോ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചു. സൂര്യ തന്നെ വീഡിയോ പങ്കുവയ്ക്കുകയും കുട്ടികള്‍ക്ക് ശബ്ദസന്ദേശം അയക്കുകയും ചെയിതിരുന്നു.