'ആദ്യ ലൈംഗിക ബന്ധത്തിലെ രക്തസ്രാവം ആഘോഷിക്കുന്നതിന് പകരം സ്ത്രീകൾ വൈദ്യസഹായം തേടണം'; ചിന്മയി ശ്രീപദ
'ഇത്തരത്തിലുള്ള പുരുഷന്മാരുടെ സമീപനം സ്ത്രീവിരുദ്ധമാണ്'
18 March 2023 3:15 AM GMT
ഫിൽമി റിപ്പോർട്ടർ

ആദ്യ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷമുള് രക്തസ്രാവം ആഘോഷിക്കുന്ന സ്ത്രീകൾ വൈദ്യസഹായം തേടണമെന്ന് ഗായിക ചിന്മയി ശ്രീപദ. സ്ത്രീകളെ കന്യകമാരായിരിക്കുന്നതിൽ വാഴ്ത്തുന്ന ചില പുരുഷന്മാർ ഇപ്പോഴും ഉണ്ട് എന്നും ചിന്മയി പറഞ്ഞു. ഇൻസ്റ്റഗ്രാം വീഡിയോയിലായിരുന്നു ഗായികയുടെ പ്രതികരണം. പുരുഷന്മാർ സ്ത്രീകളെ കന്യകമാരായി വാഴ്ത്തുന്നതിനെക്കുറിച്ചും തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുമാണ് ചിന്മയി തന്റെ അഭിപ്രായം പങ്കുവെച്ചത്.
ആദ്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളെ കന്യകമാർ എന്ന് പ്രകീർത്തിക്കുന്നെങ്കിൽ, അവർ ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവർ വൈദ്യസഹായവും ചികിത്സയും തേടണമെന്ന് ചിന്മയി പറയുന്നു. അശ്ലീല സിനിമകളിൽ നിന്ന് ആളുകൾ ലൈംഗികതയെക്കുറിച്ചുള്ള അറിവ് തേടരുത്. കൃത്യമായി ലൈംഗിക വിദ്യാഭ്യാസം ഉണ്ടാവണം എന്നും ഗായിക വ്യക്തമാക്കുന്നു.
ചിന്മയി പറഞ്ഞത്
ആദ്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളെ കന്യകമാർ എന്ന് പ്രകീർത്തിക്കുന്നെങ്കിൽ, അവർ ചില ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. സ്ത്രീകളെ ഇത്തരത്തിൽ നോക്കിക്കാണുന്ന പുരുഷന്മാരുടെ സമീപനം സ്ത്രീവിരുദ്ധമാണ്. ആദ്യ ശാരീരിക ബന്ധത്തിൽ രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കിൽ, സ്ത്രീകൾ ഉടനടി വൈദ്യസഹായം തേടണം. ഇത്തരം കാര്യങ്ങൾ തുറന്നു പറയാൻ വിമുഖത കാട്ടരുത്.
രക്തസ്രാവം എന്നാൽ ഒരു സ്ത്രീ കന്യകയാണെന്ന് മാത്രമല്ല, ലൈംഗിക ബന്ധത്തിന് മുമ്പ് വേണ്ടത്ര ലൂബ്രിക്കേറ്റ് ചെയ്യാത്തതിന്റെ കാരണവുമാകാം. ഈ സ്ത്രീകൾ ബന്ധത്തിന് തയ്യാറല്ല. അവർ വേണ്ട ചികിത്സ തേടണം. ലൈംഗികതയെക്കുറിച്ച് അശ്ലീല സിനിമകളിൽ നിന്നും അറിവ് തേടരുത്. അത് തെറ്റായ ധാരണകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അഡൾട്ട് സിനിമകളിൽ കാണിക്കുന്ന ലൈംഗികബന്ധവും യാഥാർത്ഥ്യവും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്.
സ്വന്തം നിലാപാടിൽ സധൈര്യം ഉറച്ചു നിൽക്കുന്ന ഗായിക കൂടിയാണ് ചിന്മയി. #മീടൂ പ്രസ്ഥാനത്തിനായി സംസാരിക്കുകയും, തമിഴ് സിനിമയിലെ ചില പ്രമുഖരുടെ പേരുകൾ തുറന്ന് പറയുകയും ചെയ്തത് മുതൽ സമൂഹ മാധ്യമങ്ങളിൽ ചിന്മയി വളരെ അധികം അധിക്ഷേപങ്ങൾക്ക് വിധേയമായിട്ടുണ്ട്. അതേ സമയം വലിയൊരു വിഭാഗം വിഷയത്തിൽ ഗായികയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
Story Highlights: Women who bleeding after first time sexual intercourse should seek medical help, Says Chinmayi