Top

'മഹാരാജാവ് അനുപ് മേനോനും, റാണി പൂനം ബജ്വവയ്ക്കുമൊപ്പം'; ലൊക്കേഷൻ ചിത്രവുമായി വിനയൻ

ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്.

9 Nov 2021 5:55 AM GMT
ഫിൽമി റിപ്പോർട്ടർ

മഹാരാജാവ് അനുപ് മേനോനും, റാണി പൂനം ബജ്വവയ്ക്കുമൊപ്പം; ലൊക്കേഷൻ ചിത്രവുമായി വിനയൻ
X

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട്. സിനിമയുടെ അപ്ഡേറ്റുകൾക്ക് മികച്ച പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഒരു ലൊക്കേഷൻ ചിത്രവുമായി എത്തിയിരിക്കുകയാണ് വിനയൻ.

അനൂപ് മേനോൻ, പൂനം ബജ്വ, എന്നിവർക്കൊപ്പം നിൽക്കുനന് ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 'പത്തൊൻപതാം നൂറ്റാണ്ടിൻെറ ലാസ്റ്റ് ഷെഡ്യൂൾ പുരോഗമിക്കുന്നു. മഹാരാജാവ് അനുപ് മേനോനും,റാണി പൂനം ബജ്വവയ്കും, ക്യാമറാമാൻ ഷാജിക്കും ഒപ്പം', ചിത്രത്തിനൊപ്പം വിനയൻ കുറിച്ചു.

ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. പിരിയഡ് ഡ്രാമയായ ചിത്രം ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയാണ് പറയുന്നത്. സിജു വിൽ‌സൺ ആണ് ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കരുടെ വേഷത്തിൽ എത്തുന്നത്. ചിത്രത്തില്‍ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ക്യഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ് തുടങ്ങി ഒട്ടേറെ താരങ്ങളും നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അണിനിരക്കുന്നുണ്ട്.

ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. കോ പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍, ബൈജു ഗോപാലന്‍. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍ സതീഷ്, പരസ്യകല- ഓള്‍ഡ് മോങ്ക്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്പ്, ഇക്ബാല്‍ പാനായിക്കുളം. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Next Story

Popular Stories