Top

'ബീസ്റ്റ്' ചിത്രത്തിലെ വിജയ്‌യുടെ മാസ് വിമാന രംഗം; ചോദ്യങ്ങൾ ഒരുപാടുണ്ടെന്ന് ഐഎഎഫ് പൈലറ്റ്

'യുക്തിയ്ക്ക് നിരക്കാത്ത രംഗങ്ങള്‍ ഒഴിവാക്കാന്‍ ബുദ്ധിപ്രയോഗിക്കണം'

17 May 2022 7:03 AM GMT
ഫിൽമി റിപ്പോർട്ടർ

ബീസ്റ്റ് ചിത്രത്തിലെ വിജയ്‌യുടെ മാസ് വിമാന രംഗം; ചോദ്യങ്ങൾ ഒരുപാടുണ്ടെന്ന് ഐഎഎഫ് പൈലറ്റ്
X

വിജയ് നായകനായ ചിത്രം 'ബീസ്റ്റി'ന് നേരെ വീണ്ടും വിമർശനം. ചിത്രത്തിലെ ക്ലൈമാക്സ് രംഗമായ വിമാന രംഗത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള ഒരു ഐഎഎഫ് പൈലറ്റിന്റെ ട്വീറ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. 'എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപേർ ഈ വീഡിയോ റീട്വീറ്റ് ചെയ്തതോടെ വിജയ്‌യുടെ വിമാന രംഗത്തിനു പിന്നിലെ യുക്തിയെ കുറിച്ച് ചോദിക്കുകയാണ്.

പാക്കിസ്ഥാനില്‍ നിന്ന് തീവ്രവാദിയെ വിജയ് ഫൈറ്റര്‍ ജെറ്റില്‍ കടത്തികൊണ്ടുവരുന്നതാണ് രംഗം. വിജയ് തന്നെയാണ് ഫൈറ്റര്‍ ജെറ്റിന്റെ പൈലറ്റ്. പാക്കിസ്ഥാന്‍ പട്ടാളം ഫൈറ്റര്‍ ജെറ്റില്‍ നിന്ന് വിജയ്‌യുടെ ഫൈറ്റര്‍ ജെറ്റിന് നേരേ മിസൈല്‍ വിടുമ്പോള്‍ വിജയ് അതിനെ മറികടക്കുന്നത് അനായാസമാണ്. ഈ ഒരു രംഗം സാമാന്യ യുക്തിയ്ക്ക് നിരക്കാത്തതാണ് എന്നാണ് പ്രധാനമായി ഉന്നയിക്കുന്നത്. ഒപ്പം സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ വിജയ് കുറച്ചുകൂടി തിരക്കഥയിൽ ശ്രദ്ധ പാലിക്കണമെന്നും സംവിധായകര്‍ ഇത്തരം സീനുകൾ ഒഴിവാക്കാൻ ബുദ്ധിപ്രയോഗിക്കണമെന്നുമാണ് വിമർശനം.

നെല്‍സണ്‍ ദിലീപ്കുമാറിന്റെ ചിത്രം 'ബീസ്റ്റ്' കഴിഞ്ഞ ഏപ്രില്‍ 13 നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. വിജയ് ഒരു റോ ഏജന്റായാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നിരവധി വിമർശനങ്ങൾക്ക് ചിത്രം വിധേയമായെങ്കിലും അത് സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ എത്തിയിരുന്നു. 250 കോടിയ്ക്ക് മുകളിലാണ് ബോക്സോഫീസ് കളക്ഷൻ നേടിയിരിക്കുന്നത്.

Story highlights: Vijay's mass flight scene in 'Beast'; The IAF pilot said he had a lot of questions

Next Story