Top

'നയൻ മാഡം മുതൽ എന്റെ ബേബി വരെ, ഇപ്പോൾ എന്റെ ഭാര്യ'; വിഘ്നേഷ് ശിവൻ

മഹാബലിപുരത്ത് വെച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.

9 Jun 2022 12:19 PM GMT
ഫിൽമി റിപ്പോർട്ടർ

നയൻ മാഡം മുതൽ എന്റെ ബേബി വരെ, ഇപ്പോൾ എന്റെ ഭാര്യ; വിഘ്നേഷ് ശിവൻ
X

നയൻ‌താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം തെന്നിന്ത്യൻ സിനിമ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ വിഘ്നേഷ് ശിവൻ തന്റെ പ്രിയതമയെക്കുറിച്ച് രസകരമായ ഒരു ട്വീറ്റ് ആണ് പങ്കുവെച്ചിരിക്കുന്നത്.

'നയൻ മാഡം മുതൽ കാദംബരി വരെ... തങ്കമേ വരെ.. എന്റെ ബേബി വരെ.. എന്റെ കൺമണി വരെ.. ഇപ്പോൾ എന്റെ ഭാര്യ' എന്നാണ് വിഘ്നേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം വിവാഹ ചിത്രങ്ങളുംഅദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

2015ൽ 'നാനും റൗഡി താൻ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. 2017ലാണ് ഇരുവരും തമ്മിലുള്ള പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ഇന്ന് ചെന്നൈയിലെ മഹാബലിപുരത്ത് വെച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്.

തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങിലെ അതിഥികളാകുന്നുണ്ട്. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങളും അതിഥികളാകുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ വിവാഹ വേദിയില്‍ എത്തിയിട്ടുണ്ട്. താരത്തില്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

story highlights: vignesh shivan shares tweet about nayanthara

Next Story