Top

കങ്കണയ്ക്ക് തലക്ക് 'ഓളം'; വിമര്‍ശനവുമായി വരുണ്‍ ഗാന്ധി

ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയാലായിരുന്നു കങ്കണ വിവാദ പരാമർശം ഉന്നയിച്ചത്.

11 Nov 2021 8:45 AM GMT
ഫിൽമി റിപ്പോർട്ടർ

കങ്കണയ്ക്ക് തലക്ക് ഓളം; വിമര്‍ശനവുമായി വരുണ്‍ ഗാന്ധി
X

നടി കങ്കണ റണൗത്തിന്റെ വിവാദ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ഈ ആശയത്തെ ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹം എന്ന് വിളിക്കണോ എന്നായിരുന്നു വരുണ്‍ഗാന്ധിയുടെ പ്രതികരണം.

'ചിലപ്പോള്‍ ഇത് മഹാത്മാഗാന്ധിയുടെ ത്യാഗത്തോടുള്ള അപമാനം അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കൊലയാളിയോടുള്ള ബഹുമാനം. മംഗള്‍ പാണ്ഡെ മുതല്‍ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി തുടങ്ങി നിരവധി ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള അവഗണനയാണിത്. താരത്തിന്റെ ഈ ചിന്തയെ ഞാന്‍ ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹം എന്നാണ് വിളിക്കേണ്ടത്' എന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയാലായിരുന്നു കങ്കണ വിവാദ പരാമർശം ഉന്നയിച്ചത്. 1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്യമായിരുന്നില്ല ഭിക്ഷയായിരുന്നെന്നും 2014 ലാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്നും താരം പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപാകമായി പ്രചരിച്ചിരുന്നു.

താരത്തിന്റെ ഈ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായ വിമര്‍ശനുമുന്നയിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഈ പ്രസ്താവന ഇന്ത്യയെ അപമാനിക്കുന്നതാണെന്നും താരം മാപ്പു പറയണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Next Story