Top

'മിന്നൽ മുരളി സെറ്റിലെ ചിത്രമെന്ന് കരുതിയോ? എന്നാൽ അല്ല'; വീണ്ടും ഒന്നിച്ച് മിന്നൽ മുരളി ടീം

മിന്നല്‍ മുരളിയിലെ സിനിമാറ്റോഗ്രാഫര്‍ പ്രൊഡ്യൂസറായി, മിന്നല്‍ മുരളിയുടെ സംവിധായകന്‍ എന്റെ സഹതാരമായി.

15 Jan 2022 5:16 AM GMT
ഫിൽമി റിപ്പോർട്ടർ

മിന്നൽ മുരളി സെറ്റിലെ ചിത്രമെന്ന് കരുതിയോ? എന്നാൽ അല്ല; വീണ്ടും ഒന്നിച്ച് മിന്നൽ മുരളി ടീം
X

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം മിന്നൽ മുരളിയുടെ എഫ്ഫക്റ്റ് ഇപ്പോഴും അവസാനിച്ചിട്ടില്ല. ലോകമെമ്പാടും ചിത്രം ട്രെൻഡിങ് ലിസ്റ്റിൽ തന്നെ തുടരുകയാണ്. ഇപ്പോഴിതാ മിന്നൽ മുരളി ടീമിനൊപ്പമുള്ള പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്.

ടൊവിനോയ്‌ക്കൊപ്പം സംവിധായകൻ ബേസിൽ ജോസഫ്, ഛായാഗ്രാഹകൻ സമീർ താഹിർ, ഗുരു സോമസുന്ദരം എന്നിവരും ചിത്രത്തിൽ ഉണ്ട്. 'മിന്നൽ മുരളി സെറ്റിലെ മറ്റൊരു ചിത്രമാണ് എന്ന് കരുതിയോ? എന്നാൽ അല്ല. ഇത് മിന്നല്‍ മുരളിക്ക് ശേഷം ഞാന്‍ ചെയ്ത സിനിമയുടെ ബംഗ്‌ളൂരുവിലെ സെറ്റില്‍ വെച്ചെടുത്ത ചിത്രമാണ്. മിന്നല്‍ മുരളിയിലെ സിനിമാറ്റോഗ്രാഫര്‍ പ്രൊഡ്യൂസറായി, മിന്നല്‍ മുരളിയുടെ സംവിധായകന്‍ എന്റെ സഹതാരമായി, മിന്നല്‍ മുരളിയിലെ സഹതാരം ഞനങ്ങൾക്കൊപ്പം സമയം പങ്കിടുവാനും എത്തിയതാണ്', ടൊവിനോ ചിത്രത്തിനൊപ്പം കുറിച്ചു.

മിന്നൽ മുരളി റിലീസിന് മുൻപ് മുതൽ പ്രേക്ഷകർക്കിടയിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. റിലീസ് ചെയ്ത് ഒരു മാസമാകുമ്പോഴും നെറ്റ്ഫ്ലിക്സിന്റെ ആഗോള പട്ടികയിൽ മുന്നിൽ തന്നെയാണ് മലയാളത്തിന്റെ സൂപ്പർ ഹീറോ ചിത്രം. കൂടാതെ ആഗോള തലത്തിൽ മികച്ച പ്രതികരണവും അഭിനന്ദനങ്ങളും മിന്നൽ മുരളിക്ക് ലഭിക്കുന്നുണ്ട്.

'ഗോദ' എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിക്കുന്ന സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ടൊവിനോയുടെ കരിയർ ബേസ്ഡ് സിനിമയായി തന്നെ 'മിന്നൽ മുരളി' മാറിക്കഴിഞ്ഞിരിക്കയാണ്.

Next Story

Popular Stories