Top

'തേനും വയമ്പും'; പാട്ടെഴുത്തില്‍ ബിച്ചു തിരുമല തീര്‍ത്ത ലോകം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദകരമായ ഗാനങ്ങള്‍ സമ്മാനിച്ച ഇദ്ദേഹത്തിന്റെ വിയോഗം സംഗീത ലോകത്തിന് തീരാനഷ്ടമാണ് സമ്മാനിക്കുന്നത്

26 Nov 2021 2:30 AM GMT
ഫിൽമി റിപ്പോർട്ടർ

തേനും വയമ്പും; പാട്ടെഴുത്തില്‍ ബിച്ചു തിരുമല തീര്‍ത്ത ലോകം
X

പ്രണയം, വിരഹം, വാത്സല്ല്യം, താരാട്ട് ബിച്ചു തിരുമല എന്ന അതികായന്‍ വിടവാങ്ങുമ്പോഴും അദ്ദേഹം കുറിച്ചു വച്ച വരികള്‍ മലയാളികളുടെ ഓര്‍മകളില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോവുകയില്ല. 1970കളില്‍ തുടങ്ങി മൂന്ന് പതിറ്റാണ്ടോളം മലയാള സിനിമില്‍ ബിച്ചു തിരുമല നിറഞ്ഞ് നിന്നപ്പോള്‍ കേരളത്തിലെ പല തലമുറകളുടെ വികാരങ്ങളുടെ പശ്ചാത്തല സംഗീതം കൂടിയായിരുന്നു ആദ്ദേഹത്തിന്റെ വരികള്‍. മലയാള ചലച്ചിത്രഗാനാസ്വാദകര്‍ക്ക് എന്നും ഓര്‍മിക്കാവുന്ന നിരവധി ഗാനങ്ങള്‍, അതായിരുന്നു ബിച്ചു തിരുമല ഒരു ജനതയ്ക്ക് നല്‍കിയ സമ്മാനം.

ചലച്ചിത്ര ഗാനങ്ങള്‍ക്ക് പുറമെ ലളിത ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങി അയ്യായിരത്തോളം പാട്ടുകള്‍ അദ്ദേഹം വരികള്‍ എഴുതയിട്ടുണ്ട്. തൊട്ടതെല്ലാം പൊന്ന് എന്ന് പറഞ്ഞ പോലെയായിരുന്നു ബിച്ചു തിരുമല തൊടുന്ന പാട്ടുകളെല്ലാം മികച്ചതായിരുന്നു. 416 ഓളം ചിത്രങ്ങളില്‍ ഒരുപാട് ഗാനങ്ങളാണ് ഇദ്ദേഹം എഴുതിയത്.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദകരമായ ഗാനങ്ങള്‍ സമ്മാനിച്ച ഇദ്ദേഹത്തിന്റെ വിയോഗം സംഗീത ലോകത്തിന് തീരാനഷ്ടമാണ് സമ്മാനിക്കുന്നത്.

മികച്ചഗാന രചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം രണ്ടുതവണ ലഭിച്ച ഇദ്ദേഹം നിരവധി ഗാനങ്ങളാണ് രചിച്ചത്. ഒറ്റക്കമ്പി നാദം മൂളും വീണാഗാനം ഞാന്‍, നക്ഷത്ര ദീപങ്ങള്‍ തിളങ്ങി....നവരാത്രി മണ്ഡപമൊരുങ്ങി, ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ.., തേനും വയമ്പും, വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍..., ആയിരം കണ്ണുമായ്, പൂങ്കാറ്റിനോടും കിളികളോടും.., ആലാപനം തേടും തായ്മാനം, ആളൊരുങ്ങി അരങ്ങൊരുങ്ങി, ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനം, നക്ഷത്രദീപങ്ങള്‍ തിളങ്ങി, ഒരു മധുരക്കിനാവിന്‍ ലഹരിയിലേതോ, ഒളിക്കുന്നുവോ മിഴിക്കുമ്പിളില്‍, ഓര്‍മയിലൊരു ശിശിരം , കണ്ണാം തിമ്പീ പോരാമോ, കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി, കണ്ണും കണ്ണും കഥകള്‍ കൈമാറും.

കിലുകില്‍ പമ്പരം, കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ, നീര്‍പളുങ്കുകള്‍ ചിതറി വീഴുമീ..., ആലിപ്പഴം പെറുക്കാം ഓലക്കുട നിവര്‍ത്തീ.., പാതിരാവായി നേരം..., പാവാട വേണം മേലാട വേണം, ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിച്ചുവെങ്കില്‍, വെള്ളച്ചില്ലും വിതറി, പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി, പ്രായം നമ്മില്‍ മോഹം നല്‍കി...,നീയും നിന്റെ കിളിക്കൊഞ്ചലും, മകളേ പാതി മലരേ..., മഞ്ഞണിക്കൊമ്പിന്‍ ഒകു കിങ്ങിണി...., മഞ്ഞിന്‍ ചിറകുള്ള വെള്ളരി പ്രാവേ.., മിഴിയോരം നനഞ്ഞൊഴുകും.., മൈനാകം കടലില്‍ നിന്നുയരുന്നുവോ, രാകേന്ദു കിരണങ്ങള്‍, വൈക്കം കായലില്‍ ഓളം തല്ലുമ്പോള്‍, ശാരോനില്‍ വിരിയും ശോശന്നപ്പൂവേ.., സമയരഥങ്ങളില്‍ ഞങ്ങള്‍, സുരഭീയാമങ്ങളേ, പാല്‍നിലാവിനും ഒരു നൊമ്പരം, സ്വര്‍ണ മീനിന്റെ ചേലൊത്ത..,പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍... തുടങ്ങിയ ഒട്ടേറെ ഗാനങ്ങള്‍ ആരാധകര്‍ക്കു സമ്മാനിച്ചു.

ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായി കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ ഗാനജീവിതത്തിന്റെ തുടക്കം. ഏറെ നാളത്തെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ സംവിധായകന്‍ എം കൃഷ്ണന്‍ നായരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. ശബരിമല ശ്രീധര്‍മശാസ്താവ് എന്ന ചിത്രത്തിന്റെ സംവിധാനസഹായി ആയി. പിന്നീട് ഇദ്ദേഹത്തിന്റെ പലഗാനങ്ങളും ജനശ്രദ്ധനേടിയിരുന്നു.

എഴുപതുകളില്‍ തുടങ്ങി തൊണ്ണൂറുകളുടെ അവസാന കാലങ്ങള്‍ വരെ നിരവധി പ്രമുഖരുമായി ചേര്‍ന്ന് ബിച്ചു തിരുമല പ്രവര്‍ത്തിച്ചു. ശ്യാം, എടി ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ;ബിച്ചു തിരുമല ഒന്നിച്ചപ്പോള്‍ നിത്യ ഹരിത ഹിറ്റുകള്‍ പിറന്നുവീണു. എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ ഈണം നല്‍കിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ എഴുതിയതും അദ്ദേഹമാണ്. പ്രസന്നയാണ് ബിച്ചു തിരുമലയുടെ ഭാര്യ. മകന്‍ സുമന്‍.


Next Story

Popular Stories