Top

തല്ലി തകർത്ത് 'തല്ലുമാല'; മൂന്നാം വാരവും ബി​ഗ് സ്ക്രീൻ പിടിച്ചെടുത്ത് വസീമും പിള്ളേരും

ഓഗസ്റ്റ് 12 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം കേരളത്തില്‍ മാത്രം 231 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്

26 Aug 2022 6:42 AM GMT
ഫിൽമി റിപ്പോർട്ടർ

തല്ലി തകർത്ത് തല്ലുമാല; മൂന്നാം വാരവും ബി​ഗ് സ്ക്രീൻ പിടിച്ചെടുത്ത് വസീമും പിള്ളേരും
X

റിലീസ് ചെയ്ത് മൂന്നാം വാര വിജയക്കുതിപ്പിലേക്ക് 'തല്ലുമാല'. ടൊവിനോ തോമസ്, ലുക്ക്മാൻ അവറാൻ, അദ്രി ജോ, സ്വാതി ദാസ്, ഓസ്റ്റിൻ ഡാൻ ഷൈൻ ടോം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി നിറഞ്ഞാടിയ ചിത്രം 164 സ്ക്രീനുകളിലും പ്രദര്‍ശനം തുടരുകയാണ്. സമീപകാലത്ത് ഒരു മലയാള ചിത്രവും ഇത്രയും സ്ക്രീനുകളോടെ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഓഗസ്റ്റ് 12 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം കേരളത്തില്‍ മാത്രം 231 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. അതേസമയം കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ഒരുപോലെത്തിയ സിനിമ യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലും തല്ലുമാല പ്രേക്ഷകരിലേക്കെത്തിയിരുന്നു. കേരളം കൂടാതെ തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്ക്രീന്‍ കൌണ്ട് ചിത്രം നേടി. ആദ്യ നാല് ദിനങ്ങളിലെ ആഗോള തലത്തിൽ 31 കോടി വരുമെന്നായിരുന്നു അനൌദ്യോഗിക കണക്കുകള്‍. എന്നാൽ സിനിമ 45 കോടി രൂപയും കടന്നു.

ചിത്രം പുറത്തിറങ്ങി ഒന്നര ആഴ്ച്ച കൊണ്ട് ആകെ കളക്ട് ചെയ്തത് 42.5 കോടി രൂപ. അതില്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത് 22.68 കോടി രൂപയാണ്. ഒടിടി, സാറ്റലൈറ്റ്‌സ് അവകാശങ്ങള്‍ കൂടി വില്‍പ്പനയാവുന്നതോടെ ഇനിയും കോടികള്‍ ചിത്രത്തിന്റെ അക്കൗണ്ടിലേക്ക് വരും. 11ാം ദിവസം ചിത്രം നേടിയത് 75 ലക്ഷം രൂപയാണ്. അതില്‍ കേരളത്തില്‍ നിന്നുള്ള വിഹിതം 55 ലക്ഷം രൂപയാണ്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മിച്ചത്. മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ക്യാമറ ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌മോങ്ക്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.

‌സിനിമയുടെ മേക്കിങ്ങും ക്യാമറയും മുതൽ ലൈറ്റിലും എഡിറ്റിം​ഗിലും നോൺ ലീനിയർ രീതിയിലുള്ള കഥപറച്ചിലിലും വരെ കൊണ്ടുവന്ന വ്യത്യസ്തതകൾ എടുത്തു പറയേണ്ടതാണ്. പുതുമുഖങ്ങളായി എത്തിയ താരങ്ങൾ പോലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. സിനിമയിലെ ബാക്ക്​ഗ്രൗണ്ട് സ്കോറും പാട്ടുകളും തല്ലുമാലയുടെ മറ്റൊരു പില്ലറാണ്. തിയേറ്റർ എക്സ്പീരിയൻസ് ആ​ഗ്രഹിക്കുന്ന ഒരു പ്രക്ഷകന് ലഭിക്കാവുന്ന മികച്ച അനുഭവമാണ് തല്ലുമാല ടീം ഒരുക്കിയിരിക്കുന്നത്.

Story highlights: thallumaala third week theater list

Next Story