Top

ശ്വേതാമേനോന്‍ കേന്ദ്ര കഥാപാത്രമാകുന്ന 'മാതംഗി' ,ചിത്രികരണം പുരോഗമിക്കുന്നു

തമിഴിലേക്കും ചിത്രം മൊഴിമാറ്റം നടത്തുന്നുണ്ട്.

29 Oct 2021 6:21 AM GMT
ഫിൽമി റിപ്പോർട്ടർ

ശ്വേതാമേനോന്‍ കേന്ദ്ര കഥാപാത്രമാകുന്ന മാതംഗി ,ചിത്രികരണം പുരോഗമിക്കുന്നു
X

ശ്വേതാമേനോനെ നായികയാക്കി ഋഷിപ്രസാദ് സംവിധാനം ചെയ്യുന്ന മാതംഗിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ ചിത്രികരിക്കുന്നത.്

ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബജീവിതത്തിലും സമൂഹത്തിലും വരുത്തു മാറ്റങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. വ്യത്യസ്തമായ ഭാവത്തിലാണ് ചിത്രത്തില്‍ ശ്വേതാമേനോന്‍ അഭിനയിക്കുന്നത്.

വിഹാന്‍, റിയാസ് ഖാന്‍, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല, ഗീതാവിജയന്‍, സുനിത ധന്‍രാജ്, രശ്മി ബോബന്‍, പ്രിയങ്ക, കെ പി സുരേഷ്‌കുമാര്‍, ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ഉത്പല്‍ വി നായനാര്‍ ഛായാഗ്രഹണവും ഋഷി പ്രസാദ് ഗാനരചനയും സംഗീതം സോമസുന്ദരവും നിര്‍വഹിക്കുന്നു. കെഎസ് ചിത്ര, സുജാത മോഹന്‍, രൂപേഷ് എന്നിവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ ആലാപിക്കുന്നു. തമിഴിലേക്കും ചിത്രം മൊഴിമാറ്റം നടത്തുന്നുണ്ട്.

Next Story