Top

പിതാമഹന് ശേഷം സൂര്യയും ബാലയും വീണ്ടും ഒന്നിക്കുന്നു? സൂചന നൽകി താരം

28 Oct 2021 8:52 AM GMT
ഫിൽമി റിപ്പോർട്ടർ

പിതാമഹന് ശേഷം സൂര്യയും ബാലയും വീണ്ടും ഒന്നിക്കുന്നു? സൂചന നൽകി താരം
X

സൂര്യ എന്ന നടന്റെ അഭിനയ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ബാല സംവിധാനം ചെയ്ത പിതാമഹൻ. 20 വർഷങ്ങൾക്ക് ശേഷം സൂര്യയും ബാലയും വീണ്ടും ഒരു സിനിമയ്ക്കായി കൈകൊടുക്കുന്നതായി റിപ്പോർട്ടുകൾ.

സൂര്യ തന്നെയാണ് ബാലയ്‌ക്കൊപ്പം ഒന്നിക്കുന്നതായി ട്വിറ്ററിലൂടെ സൂചന നൽകിയിരിക്കുന്നത്. 'ആർക്കാണ് എന്നിൽ ഇത്രയധികം വിശ്വാസമുള്ളത്? ആരാണ് പുതിയ ഒരു ലോകത്തേക്ക് എന്നെ അവതരിപ്പിച്ചത്? 20 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ആവേശത്തോടെ അദ്ദേഹം വീണ്ടുമെത്തി. ബാലയ്‍ക്കൊപ്പമുള്ള യാത്ര', ബാലയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നടൻ പറഞ്ഞു. നന്ദ എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.

അതേസമയം ജയ് ഭീം എന്ന സിനിമയാണ് സുര്യയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം നവംബര്‍ 2ന് ദീപാവലി റിലീസായി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണികണ്ഠനാണ് രചന. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപ്രത്തെയും അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷയ്ക്ക് ഒപ്പം ലിജോമോള്‍ ജോസും താര നിരയിലുണ്ട്.

Next Story