Top

ശിവകാർത്തികേയന്റെ ഫുൾ ഓൺ ഫുൾ പവർ പെർഫോമൻസ്; 'ഡോൺ' പ്രമോ വീഡിയോ

അനിരുദ്ധിന്റെ ഗാനവും എസ്കെയുടെ പെർഫോമൻസുമാണ് ഏവരുടെയും അട്രാക്റ്റിംഗ് പാർട്ട്

12 May 2022 8:35 AM GMT
ഫിൽമി റിപ്പോർട്ടർ

ശിവകാർത്തികേയന്റെ ഫുൾ ഓൺ ഫുൾ പവർ പെർഫോമൻസ്; ഡോൺ പ്രമോ വീഡിയോ
X

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനത്തിലൊരുങ്ങിയ 'ഡോക്ടർ' ചിത്രത്തിനു ശേഷം ശിവകാർത്തികേയന്റെ മറ്റൊരു ആക്ഷൻ കോമഡി ചിത്രം 'ഡോണ്‍' നാളെ റിലീസിനൊരുങ്ങുകയാണ്. റിലീസിന്റെ ഭാഗമായി പുറത്തുവിട്ട ചിത്രത്തിലെ പ്രമോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 'ജലബുലജംഗു' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രമോയാണ് സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

നവാഗതനായ സിബി ചക്രവര്‍ത്തിയാണ് ഡോണിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് പ്രമോയ്ക്ക് ലഭിക്കുന്നത്. ശിവ കാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകിനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തുന്നുണ്ട്.

അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം കെ എം ഭാസ്‍കരന്‍. നാളെ റിലീസ് ആകുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ശിവകത്തികേയൻ ആരാധകർ. പ്രമോ വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുന്നുമ്പോൾ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. അനിരുദ്ധിന്റെ ഗാനവും എസ്കെയുടെ പെർഫോമൻസുമാണ് ഏവരുടെയും അട്രാക്റ്റിംഗ് പാർട്ട്.

Story highlights: Sivakarthikeyan's Full On Full Power Performance; 'Don' promo video

Next Story